പാലക്കാട്: പാലക്കാട് കൂറ്റനാട് പ്ലസ് ടു വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരു വിദ്യാർത്ഥി കുത്തേറ്റു.
കുമരനല്ലൂർ ഗവ ഹയർ സെക്കൻഡറി സ്കൂൾ, മേഴത്തൂർ ഗവ ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർഥികൾ തമ്മിലാണ് സംഘർഷമുണ്ടായത്. നാല് ദിവസമായി തൃത്താലയിൽ നടന്നുവരുന്ന തൃത്താല സബ് ജില്ലാ കലോത്സവത്തിനിടെയാണ് ഇരു സ്‌കൂളുകളിലും പ്ലസ് ടു വിദ്യാർത്ഥികളും തമ്മിൽ ആദ്യം സംഘർഷമുണ്ടായത്. പിന്നീട് പരസ്പരം പക വീട്ടുമെന്ന് പറഞ്ഞുള്ള ഇൻസ്റ്റാഗ്രാം റീലുകളും ഇരുവരും പങ്കുവച്ചു.
രക്ഷിതാക്കളും അധ്യാപകരും ഇടപ്പെട്ടതിനെ തുടർന്നുള്ള റിയലുകൾ ഇരുവരും പിൻവലിച്ചു.ശേഷം ഒത്തുതീർപ്പിനെന്ന പേരിലാണ് ഇന്ന് കൂട്ടനാട് മല റോഡിൽ ഇരു വിഭാഗവും എത്തിയത്. അവിടെ വെച്ചുള്ള തർക്കത്തിലാണ് മേഴത്തൂർ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥി അബ്ദുൾ ബാസിത്തിന് കുത്തേറ്റത്.
വയറിന് കുത്തേറ്റ ബാസിത്തിനെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കുമരനെല്ലൂർ ഹയർ സെക്കൻഡറി സ്കൂളിലെ മൂന്ന് പ്ലസ്ടു വിദ്യാർത്ഥികളെ ചാലിശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.