കോട്ടയം: പാലക്കാട്ട് തനിക്ക് ലഭിക്കാൻ പോകുന്ന ഓരോ വോട്ടും 2026ൽ രൂപപ്പെടാൻ പോകുന്ന സിപിഎം - ബിജെപി മുന്നണി ബന്ധത്തിനെതിരായ വോട്ടുകളാണെന്ന് പാലക്കാട്ടെ സ്ഥാനാർഥി രാഹുൽ മാങ്കൂത്തത്തിൽ.
തൻറെ പേരിൽ അപരന്മാർ സജീവമായ തെരഞ്ഞെടുപ്പിൽ സിപിഎമ്മിൻ്റെയും ബിജെപിയുടെയും സ്ഥാനാർത്ഥികളുടെ അപരന്മാർ ഇല്ലാത്തത് ഇത്തരം ചില ഡീലുകളുടെ ഭാഗമാണെന്നും രാഹുൽ കോട്ടയത്ത് മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
പി.പി. ദിവ്യയെ പൊലീസ് പിടിക്കാൻ ശ്രമിച്ചത് ഒരു പൊളിറ്റിക്കൽ തീരുമാനത്തിൻ്റെ ഭാഗമാണെന്നും രാഹുൽ പറഞ്ഞു. ബിജെപി പിന്തുണ തേടിയുള്ള സിപിഎമ്മിൻ്റെ കത്തും, പി.പി. ദിവ്യയുമായി ബന്ധപ്പെട്ട മറ്റൊരു കത്തും വാർത്തയായത് മറയ്ക്കാൻ വേണ്ടിയാണ് പാലക്കാട് ഡിസിസിയുടെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച കത്ത് പെട്ടെന്ന് പുറത്ത് വന്നത്.
തന്നെ സ്ഥാനാർത്ഥി ആകണമെന്ന് ആവശ്യപ്പെട്ടതുൾപ്പെടെ 4 കത്തുകളാണ് ഡിസിസി നേതൃത്വം നൽകിയത്. ഇന്ന് കോൺഫറൻസിൽ ഇല്ലാത്ത ചിലരാണ് ഈ കത്ത് ഇപ്പോൾ പുറത്തുവിട്ടത്. ഈ സാഹചര്യത്തിൽ താൻ സ്ഥാനാർത്ഥിയല്ലായെങ്കിലും ഇത്തരത്തിൽ മറ്റൊരു കത്തിലൂടെ ആരോപണം ഉണ്ടായേനെ എന്നും രാഹുൽ മാങ്കൂത്തത്തിൽ ആരോപിച്ചു.
ഇടതുപക്ഷത്തിൻ്റെ കടുത്ത വിമർശകനാണ് താൻ എന്ന് പറയുമ്പോഴും താൻ പറഞ്ഞത് മുഴുവൻ രാഷ്ട്രീയമാണ്.എന്നാൽ പാലക്കാട്ടെ സ്ഥാനാർത്ഥി മുഖ്യമന്ത്രിയെ വ്യക്തിപരമായി പോലും വിമർശിച്ചയാളാണെന്നും രാഹുൽ പറഞ്ഞു. ഇമ്പച്ചി ബാവയുടെ പൈതൃകം മറന്ന ഇടതുപക്ഷത്തിൻ്റെ ചിഹ്നം പോലും ഡമ്മിയായി പോയില്ലേ എന്നുള്ള പ്രതികരണവും അദ്ദേഹം നടത്തി.
തൃശൂർ പൂരം കലക്കാൻ വേണ്ടിയുള്ള ശ്രമം ബിജെപിയും സിപിഎമ്മും തമ്മിൽ നടത്തിയിരുന്നു. ഈ നീക്കുപോക്കിൻ്റെ തുടർച്ചയാണ് പാലക്കാട് നടക്കുന്നത്. വെള്ളാപ്പള്ളി നടേശൻ തൻ്റെ സന്ദർശനത്തിന് അനുമതി നിഷേധിച്ചതായി താൻ പറഞ്ഞിട്ടില്ലെന്നും രാഹുൽ കോട്ടയത്ത് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.