അപകടത്തിൽ പരിക്കേറ്റയാളെ ആശുപത്രിയിൽ എത്തിക്കാതെ റോഡരികിലെ മുറിയിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞ യുവാവ് പിടിയിൽ

തിരുവനന്തപുരം: അപകടത്തിൽ പരിക്കേറ്റയാളെ ആശുപത്രിയിൽ എത്തിക്കാതെ റോഡരികിലെ മുറിയിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞ യുവാവ് പിടിയിൽ.

വെള്ളറട സ്വദേശി അതുൽ ദേവിനെ(22)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വെള്ളറട കലിങ്ക് നട സ്വദേശി സുരേഷിനെയാണ് ഇയാളുടെ വാഹനം ഇടിച്ചത്. അപകടത്തിൽ പരിക്കേറ്റ സുരേഷിനെ ആശുപത്രിയിലെത്തിക്കാതെ മുറിക്കുള്ളിലാക്കി അതുൽ കടന്നുകളഞ്ഞു. സെപ്തംബർ 11ന് സുരേഷിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

സെപ്തംബർ 7നാണ് സുരേഷ് അപകടത്തിൽപ്പെട്ടത്. മുറിയിൽ നിന്നും ദുർഗന്ധം വന്നതിന് പിന്നാലെ നാട്ടുകാർ മുറി പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് വെള്ളറട പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. റോഡരികിൽ നിന്ന സുരേഷിൻ്റെ വാഹനം ഇടിച്ചിടുന്നതിൻ്റെ സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചിരുന്നു. 

അപകടത്തിനിടയാക്കിയ വാഹനം ഓടിച്ചത് അതുവഴിയാണെന്ന് കണ്ടെത്തിയെങ്കിലും സുരേഷിനെ മുറിയിൽ പൂട്ടിയത് ഇയാളല്ലെന്ന് അന്വേഷണത്തിൽ മനസിലായി. സുരേഷിനെ മുറിയിൽ കൊണ്ട് കിടത്തിയത് ഇയാൾക്കൊപ്പമുണ്ടായിരുന്ന ഒരു സുഹൃത്താണെന്ന് പൊലീസ് പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !