കോഴിക്കോട്: മുള്ളൻ പന്നിയുടെ ആക്രമണത്തിൽ യുവാവിന് പരിക്കേറ്റു.
താമരശ്ശേരി പള്ളിപ്പുറം തെക്കേ മുള്ളമ്പലത്തിൽ ലിജിലി(34) ആണ് കാലിന് പരിക്കേറ്റത്.ഇന്നലെ രാത്രി 11.30 ഓടെ ബൈക്കിൽ വീട്ടിലേക്ക് വരുമ്പോഴാണ് അപകടം സംഭവിച്ചത്. ലിജിൽ സഞ്ചരിച്ച ബൈക്കിന് കുറുകെ മുള്ളൻപന്നി ഓടുകയായിരുന്നു. ബൈക്കിൻ്റെ ടയറിനുള്ളിൽ കുടുങ്ങിയതോടെ മുള്ളൻപന്നി ലിജിലിനെ ആക്രമിച്ചു.
ആക്രമണത്തിൽ ലിജിലിൻ്റെ വലത് കാലിലെ വിരലിൽ മുള്ള് തുളച്ചു കയറുകയും ചെയ്തു. റോഡിൽ വീണുപോയ യുവാവിനെ ബഹളം കേട്ടെത്തിയ വീട്ടുകാരാണ് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. ഇവിടെ വച്ച് മുള്ള് നീക്കം ചെയ്‌തെങ്കിലും അസഹ്യമായ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
സാരമുള്ള പരിക്ക് അല്ലാത്തതിനാൽ യുവാവ് പിന്നീട് വീട്ടിലേക്ക് മടങ്ങി. അപകടത്തിൽ ലിജിലിൻ്റെ ബൈക്കിന് സാരമായ കേടുപാടുകൾ സംഭവിച്ചു.രാത്രി സമയങ്ങളിൽ മുള്ളൻപന്നിയടക്കമുള്ള വന്യ മൃഗങ്ങളെ പേടിച്ച് പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യമാണെന്നും വനം വകുപ്പ് തിരിഞ്ഞ് നോക്കുന്നില്ലെന്നുമാണ് നാട്ടുകാർ ആരോപിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.