കോഴിക്കോട് ബൈക്കിന് കുറുകെ ചാടിയ മുള്ളൻപന്നിടെ ആക്രമണത്തിൽ യുവാവിന് പരിക്കേറ്റു

കോഴിക്കോട് ബൈക്കിന് കുറുകെ ചാടിയ മുള്ളൻപന്നിടെ ആക്രമണത്തിൽ യുവാവിന് പരിക്കേറ്റു

കോഴിക്കോട്: മുള്ളൻ പന്നിയുടെ ആക്രമണത്തിൽ യുവാവിന് പരിക്കേറ്റു.

താമരശ്ശേരി പള്ളിപ്പുറം തെക്കേ മുള്ളമ്പലത്തിൽ ലിജിലി(34) ആണ് കാലിന് പരിക്കേറ്റത്.ഇന്നലെ രാത്രി 11.30 ഓടെ ബൈക്കിൽ വീട്ടിലേക്ക് വരുമ്പോഴാണ് അപകടം സംഭവിച്ചത്. ലിജിൽ സഞ്ചരിച്ച ബൈക്കിന് കുറുകെ മുള്ളൻപന്നി ഓടുകയായിരുന്നു. ബൈക്കിൻ്റെ ടയറിനുള്ളിൽ കുടുങ്ങിയതോടെ മുള്ളൻപന്നി ലിജിലിനെ ആക്രമിച്ചു. 

ആക്രമണത്തിൽ ലിജിലിൻ്റെ വലത് കാലിലെ വിരലിൽ മുള്ള് തുളച്ചു കയറുകയും ചെയ്തു. റോഡിൽ വീണുപോയ യുവാവിനെ ബഹളം കേട്ടെത്തിയ വീട്ടുകാരാണ് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. ഇവിടെ വച്ച് മുള്ള് നീക്കം ചെയ്‌തെങ്കിലും അസഹ്യമായ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

സാരമുള്ള പരിക്ക് അല്ലാത്തതിനാൽ യുവാവ് പിന്നീട് വീട്ടിലേക്ക് മടങ്ങി. അപകടത്തിൽ ലിജിലിൻ്റെ ബൈക്കിന് സാരമായ കേടുപാടുകൾ സംഭവിച്ചു.രാത്രി സമയങ്ങളിൽ മുള്ളൻപന്നിയടക്കമുള്ള വന്യ മൃഗങ്ങളെ പേടിച്ച് പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യമാണെന്നും വനം വകുപ്പ് തിരിഞ്ഞ് നോക്കുന്നില്ലെന്നുമാണ് നാട്ടുകാർ ആരോപിക്കുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !