മലപ്പുറം: പി വി അൻവറിൻ്റെ പാർട്ടിയുടെ പേര് ഡെമോക്രാറ്റിക് മൂവ്‌മെൻ്റ് ഓഫ് കേരള എന്നായിരിക്കുമെന്ന് സൂചന.
നാളെ മഞ്ചേരിയിൽ വച്ചാണ് പാർട്ടി പ്രഖ്യാപനം നടത്തുക. സിപിഐഎമ്മുമായുള്ള ബന്ധം അവസാനിപ്പിച്ച പി വി അൻവർ രൂപീകരിക്കുന്ന പാർട്ടി ഡിഎംകെ മുന്നണിയുടെ ഭാഗമാകുമെന്ന് സൂചന. പാർട്ടി പ്രഖ്യാപനത്തിന് പിന്നാലെ മുന്നണി പ്രവേശന നീക്കം അൻവർ തുടങ്ങിയതായാണ് വിവരം. ചെന്നൈയിലെത്തിയ അൻവർ ഡിഎംകെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നു. പി വി അൻവറിൻ്റെ അനുയായികൾ സ്റ്റാലിൻ്റെ ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്.
അൻവറിൻ്റെ ലക്ഷ്യം ഇന്ത്യൻ മുന്നണിയാണെന്നാണ് സൂചന. അണിയറ നീക്കങ്ങൾ ഇതിനോടകം സജീവമാക്കിയിരിക്കുകയാണ് പി വി അൻവർ. അതേസമയം മുഖ്യമന്ത്രിയേയും പാർട്ടിയേയും പ്രതിരോധത്തിലാക്കുന്ന പി വി അൻവർ എയുടെ പിറകെ പോകേണ്ടതില്ലെന്നാണ് സിപിഐഎം സംസ്ഥാന സമിതിയുടെ തീരുമാനം. അൻവർ ഉന്നയിച്ച ആരോപണങ്ങളിൽ അന്വേഷണം നടക്കുകയാണ്. അൻവറിൻ്റെ ശ്രമം മുസ്ലിം കേന്ദ്രീകരണത്തിനാണ്. മുസ്ലീം കേന്ദ്രീകരണം ആഗ്രഹിക്കുന്നവർ അൻവറിനെ വിളിച്ചുവരുത്തി എന്നും സിപിഐഎം സംസ്ഥാന സമിതി വിലയിരുത്തി.
അൻവറിനെതിരെ കടുത്ത വിമർശനമാണ് സിപിഐഎം സംസ്ഥാന സമിതിയിൽ ഉയർന്നത്. നിയമസഭയിൽ വി അൻവർ പിയുടെ സ്ഥാനം കഴിഞ്ഞ ദിവസം പ്രതിപക്ഷ നിരയിലേക്ക് മാറ്റിയിരുന്നു. എഡിജിപി എംആർ അജിത് കുമാറിനെതിരെയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി ശശിക്കെതിരെയും പി വി അൻവർ ആരോപണങ്ങൾ ഉന്നയിച്ചത് സർക്കാരിനെയും ആഭ്യന്തര വകുപ്പിനെയും പാർട്ടിയെയും പ്രതിരോധത്തിലാക്കിയിരുന്നു. മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ തുടർച്ചയായി ആരോപണങ്ങൾ ഉന്നയിക്കുകയായിരുന്നു അൻവർ.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.