യൂണിവേഴ്സിറ്റി കോളേജിൽ സംഘര്‍ഷം;കെഎസ്‍യു സ്ഥാനാര്‍ത്ഥിയുടെ മുഖത്തടിച്ചതായി പരാതി

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ സംഘർഷം.

തെരഞ്ഞടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ ഫോട്ടോ എടുക്കാൻ കാമ്പസിൽ എത്തിയ കെഎസ് യു വിദ്യാർത്ഥിനികളെ എസ്എഫ് ഐ പ്രവർത്തകർ തടഞ്ഞതാണ് സംഘർഷത്തിന് കാരണം. കെഎസ്യുവിന് റെ വിദ്യാർത്ഥിനി പ്രതിനിധിയായി മത്സരിക്കുന്ന നയന ബിജുവിൻ്റെ എസ്എഫ്ഐ പ്രവർത്തകർ കരണത്തടിച്ചതായും പരാതി.

വിദ്യാർത്ഥിനികളെ കാമ്പസിൽ നിന്ന് പുറത്താക്കി ഗേറ്റ് അടച്ചു. ഏകപക്ഷീയമായി എസ്എഫ്ഐ പ്രവർത്തകർ പ്രശ്‌നമുണ്ടാക്കുകയായിരുന്നു. ഈ മാസം 18നാണ് യൂണിയൻ തെരഞ്ഞെടുപ്പ് . ഫ്ലക്സും നോട്ടീസും തയ്യാറാക്കുന്നതിൻ്റെ ഭാഗമായി സ്ഥാനാർത്ഥികളുടെ ഫോട്ടോ എടുക്കാൻ കെഎസ് യുവിൻ്റെ വിദ്യാർത്ഥികൾ എത്തി.

അവധി ദിവസമായതിനാൽ പ്രിൻസിപ്പലിൻ്റെ അനുമതിയുണ്ടെന്ന് പ്രവർത്തകർ പറഞ്ഞു. ഒപ്പം ഫോട്ടോഗ്രാഫറും ഉണ്ടായിരുന്നു. എന്നാൽ, പുറത്ത് നിന്നുള്ള ആരേയും കയറ്റാൻ പറ്റില്ലെന്ന് കാമ്പസിലുണ്ടായിരുന്ന എസ് എഫ് ഐ പ്രവർത്തകർ പറഞ്ഞു. ഇതേ ചൊല്ലിയുള്ള സംഘർനത്തിനിടെ വിദ്യാർത്ഥി പ്രതിനിധിയായി മത്സരിക്കുന്ന നയന ബിജുവിൻ്റെ കരണത്തടിച്ചെന്നും പരാതിയിൽ പറയുന്നു.  

വിദ്യാർത്ഥിനികളെ പുറത്താക്കി എസ്എഫ് ഐ പ്രവർത്തകർ കാമ്പസിൻറ ഗേറ്റ് അടച്ചു. ഇതോടെ പൊലീസും കണ്ടെത്തി. കെഎസ് യു വിദ്യാർത്ഥിനികൾ പിന്നീട് ജനറൽ ആശുപത്രിയിൽ ചികിൽസ തേടി. എന്നാൽ ആരോപണങ്ങൾ എസ്എഫ് ഐ നിഷേധിച്ചു. ആരേയും മർദിച്ചിട്ടില്ലെന്നും പുറത്ത് നിന്നുള്ള ആരേയും കയറ്റാൻ പാടില്ലെന്ന് മാത്രമാണ് പറഞ്ഞതെന്നും എസ്എഫ് ഐ വിശദീകരിക്കുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !