കണ്ണൂർ: കണ്ണൂർ പയ്യന്നൂരില്‍ പതിമൂന്നുകാരിയെ കാണാനില്ലെന്ന് പരാതി.
കർണാടക സ്വദേശികളുടെ മക്കളാണ് വൈകിട്ട് മൂന്ന് മണിക്ക് കാണാതായത്. കുട്ടിയെ ബന്ധു ബൈക്കിൽ കൊണ്ടുപോകുന്ന സിസിടിവി ദൃശ്യം ലഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യം കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. ബന്ധുവിൻ്റെ ബൈക്കിൻ്റെ നമ്പർ പോലീസ് ട്രേസ് ചെയ്തിട്ടുണ്ട്.
നേരത്തെ കണ്ണൂർ തളിപ്പറമ്പിൽ നിന്ന് കാണാതായ കുട്ടിയെ കണ്ടെത്തി. 14 വയസുകാരന് ആര്യനെയാണ് കണ്ടെത്തിയത്. കോഴിക്കോട് സ്റ്റേഷനിൽ നിന്ന് പൊലീസ് കുട്ടിയെ കണ്ടെത്തി. കുട്ടി സ്വയം കോഴിക്കേടെത്തിയെന്നാണ് ലഭിക്കുന്ന വിവരം. സ്കൂളിൽ നിന്നുമുണ്ടായ മാനസിക ബുദ്ധിമുട്ടാണ് കുട്ടി നാടുവിടാൻ കാരണമെന്നാണ് സൂചന.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.