ഉത്തർപ്രദേശിൽ എംബിബിഎസ് വിദ്യാർത്ഥി ക്യാമ്പസിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

ഉത്തർപ്രദേശ്:ഉത്തർപ്രദേശിൽ എംബിബിഎസ് വിദ്യാർത്ഥിയെ കോളേജ് ക്യാമ്പസിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.

രണ്ടാം വർഷ വിദ്യാർത്ഥിയായ കുശാഗ്ര പ്രതാപ് സിങ്ങിനെയാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഷാജഹാൻപൂരിലെ ഒരു പ്രൈവറ്റ് മെഡിക്കൽ കോളേജിലാണ് സംഭവം. കുശാഗ്രയെ ക്യാമ്പസിനുള്ളിലെ ഹോസ്റ്റലിൻ്റെ പിന്നിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രക്തത്തിൽ കുളിച്ചുകിടന്ന നിലയിലാണ് മൃതദേശം കണ്ടെത്തിയത്.

ഇയാൾ സ്വയം കെട്ടിടത്തിൽ നിന്നും ചാടി മരിച്ചതാണോ അതോ ആരെങ്കിലും പിന്നിൽ നിന്നും തള്ളിയിട്ടതാണോ എന്നത് കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടക്കുന്നത്. കുശാഗ്ര താമസിച്ചിരുന്ന മുറി പൊലീസ് സീൽ ചെയ്തു. അന്വേഷണത്തിൻ്റെ ഭാഗമായി ഹോസ്റ്റലിലുള്ള ചില വിദ്യാർത്ഥികളെ പൊലീസ് ചോദ്യം ചെയ്തിട്ടുണ്ട്. 

ഹോസ്റ്റലിലെ സിസിടിവി വിഡിയോകളും പൊലീസ് പരിശോധിക്കുന്നുണ്ട്. വിദ്യാർത്ഥിയുടെ മൃതദേഹം പോസ്റ്റ്മാർട്ടത്തിനായി കൊണ്ടുപോയി. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !