മലാഗ;സ്‌പെയിനിൽ അടുത്തിടെയുണ്ടായ ഏറ്റവും വലിയ മിന്നൽ പ്രളയത്തിൽ നൂറോളം ആളുകൾ മരണപെട്ടതായി പുതിയതായി റിപ്പോർട്ടുകൾ,
നിരവധി പേരെ കാണാതായതായും.റെയിൽവേ പാളങ്ങളും റോഡുകളും പാലങ്ങളും തകർന്നതായാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. വലൻസിയയുടെ കിഴക്കൻ മേഖലയിൽ സർക്കാർ അടിയന്തര സേവനങ്ങൾ നൽകിയിരുന്നെങ്കിലും 62 പേരുടെ മരണം സ്ഥിരീകരിച്ചു.ക്യൂൻക നഗരത്തിൽ 88 വയസ്സുള്ള ഒരു സ്ത്രീയെയും മരിച്ച നിലയിൽ കണ്ടെത്തിയതായി കാസ്റ്റില്ല ലാ മഞ്ച മേഖലയിലെ കേന്ദ്ര സർക്കാർ ഓഫീസ് കൂട്ടിച്ചേർത്തു.ചൊവ്വാഴ്ചത്തെ മഴയെത്തുടർന്ന് മലാഗ മുതൽ വലൻസിയ വരെ വ്യാപിച്ചുകിടക്കുന്ന തെക്കൻ, കിഴക്കൻ സ്പെയിനിൻ്റെ വിശാലമായ ഭാഗങ്ങളിലാണ് കനത്ത മഴയെ തുടർന്ന് വെള്ളപൊക്കം ഉണ്ടായത്.
പലയിടങ്ങളിലും കുതിച്ചെത്തിയ പ്രളയ ജലം നിരവധി വാഹനങ്ങൾ ഒഴുക്കികൊണ്ട് പോയതായും നിരവധി വീടുകളും വ്യാപാര സ്ഥാപനങ്ങളും തകർത്തതായും റിപ്പോർട്ടുകൾ ഉണ്ട്.വിവിധ പ്രാദേശങ്ങളിലായി ഇപ്പോഴും ആയിരക്കണക്കിന് ആളുകൾ കുടുങ്ങി കിടക്കുന്നതായും റിപ്പോർട്ടുകൾ വരുന്നുണ്ട്..
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.