ആരോഗ്യമുള്ള ഭക്ഷണക്രമം അനിവാര്യം: മന്ത്രി പി. പ്രസാദ്

കോട്ടയം ; അശാസ്ത്രീയമായ ഭക്ഷണരീതി ഉപേക്ഷിച്ച് ആരോഗ്യമുള്ള ഭക്ഷണക്രമത്തിലേക്ക് മാറാൻ മലയാളികൾക്ക് സാധിക്കണമെന്ന് കൃഷി വകുപ്പുമന്ത്രി പി.പ്രസാദ് അഭിപ്രായപ്പെട്ടു.പ്രാഥമിക മേഖലയ്ക്കൊപ്പം ദ്വിതീയ മേഖലയിലും കർഷകർ മുന്നേറണമെന്നും കൃഷിക്കാർ എന്നതിലുപരി സംരംഭകരായി മാറാൻ കർഷകർക്ക് സാധിക്കണമെന്നും മന്ത്രി പറഞ്ഞു.


 കൃഷിയിലേക്കുംകാർഷിക സംരംഭങ്ങളിലേക്കും കൂടുതൽ പേരെ ആകർഷിക്കുവാനും  കർഷകർക്ക് അനുകൂലമായ വിപണന സംവിധാനം ഒരുക്കുന്നതിൻ്റെയും ഭാഗമായി സംസ്ഥാന കൃഷി വകുപ്പ് ആവിഷ്കരിച്ചിരിക്കുന്ന "കേരളാ ഗ്രോ " സ്‌റ്റോറുകൾ വിപണിയിൽ ചലനങ്ങൾ സൃഷ്ടിക്കുമെന്നും സംസ്ഥാനകൃഷി വകുപ്പുമന്ത്രി പി.പ്രസാദ് പറഞ്ഞു. പാലായിൽ സെൻ്റ് തോമസ് പ്രസ്സിനു സമീപം ആരംഭിച്ച കേരളാ ഗ്രോ ജില്ലാ സ്റ്റോറിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. 

പാലാ രൂപതയെന്നാൽ കർഷകരൂപതയാണെന്നും കർഷകരുടെ മുന്നേറ്റ പ്രവർത്തനങ്ങളിൽ സർക്കാർ ഏജൻസികളുമായി സഹകരിക്കാൻ രൂപത ആഗ്രഹിക്കുന്നതിൻ്റെ തെളിവാണ് പാലായിലെ കേരളാ ഗ്രോ സ്റ്റോറെന്നും  രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് അഭിപ്രായപ്പെട്ടു. സമ്മേളനത്തിൽ മാണി സി കാപ്പൻ എം.എൽ. എ അദ്ധ്യക്ഷത വഹിച്ചു. 

കേരളാ ഗ്രോ ഉൽപ്പന്നങ്ങളുടെ ആദ്യ വിൽപ്പന ജോസ് കെ മാണി എം.പി  നിർവ്വഹിച്ചു. മുനിസിപ്പൽ ചെയർമാൻ ഷാജു.വി. തുരുത്തൻ , ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ ജോ ജോസ് സി, ആത്മാ പ്രോജക്ട് ഡയറക്ടർ അബ്രാഹം സെബാസ്റ്റ്യൻ, പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി പ്രസിഡൻ്റും പാലാ സാൻതോം എഫ്.പി.സി ഡയറക്ടറുമായ ഫാ. തോമസ് കിഴക്കേൽ, എ.കെ.സി.സി ഡയറക്ടർ ഫാ. ജോർജ്‌ വർഗീസ് ഞാറക്കുന്നേൽ, ഇൻഫാം ഡയറക്ടർ ഫാ. ജോസ് തറപ്പേൽ, കർഷക സംരംഭക അവാർഡു ജേതാവ് ഫാ. സൈറസ് വേലം പറമ്പിൽ, അസിസ്റ്റൻ്റ് ഡയറക്ടർമാരായ ഫാ. ജോസഫ് താഴത്തുവരിക്കയിൽ, 

ഫാ.ഇമ്മാനുവൽ കാഞ്ഞിരത്തുങ്കൽ, മുനിസിപ്പൽ കൗൺസിലർ വി.സി. പ്രിൻസ്, കേരളാ ഗ്രോ ജില്ലാ ബ്രാൻ്റിങ്ങ് കമ്മറ്റിയംഗം അഡ്വ. വി.റ്റി. തോമസ്, കൃഷി വകുപ്പ് അസിസ്റ്റൻ്റ് ഡയറക്ടർ ട്രീസാസെലിൻ ജോസഫ് , കൃഷി വകുപ്പ് മാർക്കറ്റിങ്ങ് ഓഫീസർ യമുന ജോസ്, എഫ്.പി.ഒ ഡി വിഷൻ ചെയർമാൻ ഡാൻ്റീസ് കൂനാനിക്കൽ,പാലാ സാൻതോം എഫ്.പി.സി ചെയർമാൻ സിബി മാത്യു കണിയാംപടി എന്നിവർ പ്രസംഗിച്ചു.


എഫ്.പി.ഒ ഡയറക്ടർമാരായ പി.വി ജോർജ് പുരയിടം, ജോയി മടിയ്ക്കാങ്കൽ, ഷീബാബെന്നി, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ വിമൽ ജോണി ,ജസ്റ്റിൻ ജോസഫ്, അമൽ ഷാജി ,മെർളി ജയിംസ് , സി.ലിറ്റിൽ തെരേസ്, സാജു വടക്കൻ, ക്ലാരിസ് ചെറിയാൻ, സൗമ്യാ ജയിംസ്, ശാന്തമ്മ ജോസഫ്, ലിജി ജോൺ, അനു റജി , സിൽജോ ഈറ്റയ്ക്കക്കുന്നേൽ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം കൊടുത്തു. പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി നേതൃത്വം നൽകുന്ന പാലാ സാൻതോം ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിക്കാണ് സംസ്ഥാന കൃഷിവകുപ്പ് കോട്ടയം ജില്ലയിലെ ഏക കേരളാ ഗ്രോ സ്‌റ്റോർ അനുവദിച്ചത്. 

കർഷക കമ്പനികൾ, ഫാർമേഴ്സ് ക്ലബ്ബുകൾ, കൃഷിക്കൂട്ടങ്ങൾ, കർഷക കൂട്ടായ്മകൾ തുടങ്ങി കർഷക സംരംഭകരുടെ ഗുണമേന്മയുള്ളതും മായം കലരാത്തതുമായ കാർഷിക വിഭവങ്ങളും ഭക്ഷ്യ ഉൽപ്പന്നങ്ങളും പൊതുവിപണിയിലിറക്കുന്നതിൻ്റെ ഭാഗമായാണ് കേരളാ ഗ്രോ സ്റ്റോറുകൾ ആരംഭിക്കുന്നത്. കേരളത്തിലെ നൂറിൽപരം കർഷക കൂട്ടായ്മകളുടെ വ്യത്യസ്ഥങ്ങളായ കേരളാ ഗ്രോ ഉൽപ്പന്നങ്ങളാണ് സ്റ്റോറിൽ നിന്ന് ലഭ്യമാകുന്നത്. കുട്ടനാടൻ അരി മുതൽ ഹരിതം തേൻ വരെ നൂറ്റമ്പതിൽപരം ഉൽപ്പന്നങ്ങളാണ് ആദ്യ ഘട്ടത്തിൽ വിപണനത്തിനുള്ളത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

നമ്മുടെ കുട്ടികള്‍ക്ക് വേണ്ടെ ഉയർന്ന നിലവാരം..?

കോട്ടയം പിടിച്ചെടുക്കുവാൻ മാണി ഗ്രൂപ്പ് സ്ഥാനാർത്ഥികൾ ഇറങ്ങി.. | ELECTION 2025 | #josekmani | Vote

റെസിൻ | Ricin മണമോ കളറോ രുചിയോ ഇല്ല, അല്പം ധാരാളം #DelhiBlast #redfortattack #nationalsecurity #nia

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !