കണ്ണൂർ:ബെംഗളൂരുവിൽനിന്ന് കൂട്ടുപുഴ വഴി കണ്ണൂരിലേക്ക് കാറിൽ കടത്തുകയായിരുന്ന 100 ഗ്രാം എം.ഡി.എം.എ. ജില്ലാ പോലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്ക്വാഡും ഇരിട്ടി എസ്.ഐ. ഷറഫുദ്ദീന്റെ നേതൃത്വത്തിൽ പോലീസും ചേർന്ന് കൂട്ടുപുഴയിൽ പിടിച്ചെടുത്തു.
ബംഗാൾ സ്വദേശിയായ യുവതി ഉൾപ്പെടെ രണ്ടുപേരെ അറസ്റ്റുചെയ്തു.കടത്താനുപയോഗിച്ച കാറും അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു. കോഴിക്കോട് സ്വദേശി മുഹമ്മദ് അമീർ (34), പശ്ചിമ ബംഗാൾ സ്വദേശിനി സൽമ കാടൂൺ (30) എന്നിവരാണ് പിടിയിലായത്.കൂട്ടുപുഴയിൽ വാഹനപരിശോധനയ്ക്കിടയിലാണ് ഇവർ പിടിയിലായത്. പോലീസ് കണ്ണൂർ റൂറൽ ജില്ലയിൽ നടത്തിവരുന്ന സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായിട്ടായിരുന്നു പരിശോധന. പ്രതികൾ പയ്യാമ്പലത്തെ ഫ്ളാറ്റിൽ ദമ്പതിമാെരന്ന വ്യാജേന താമസിക്കുകയായിരുന്നു.
ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിലും കോഴിക്കോട്ടും ഉൾപ്പെടെ ഇരുവരും മയക്കുമരുന്ന് നടന്ന് വില്പന നടത്തിവരികയായിരുന്നു. ഇവരെക്കുറിച്ച് നേരത്തേതന്നെ എസ്.പി.യുടെ സ്ക്വാഡിന് വിവരം ലഭിച്ചിരുന്നു. ആറുമാസമായി ഇരുവരും നിരീക്ഷണത്തിലായിരുന്നെങ്കിലും മൊബൈൽ ഫോൺ ഓഫാക്കിയായിരുന്നു ഇവരുടെ യാത്ര.
കഴിഞ്ഞദിവസം ഇരുവരും ബെംഗളൂരുവിൽനിന്ന് എം.ഡി.എം.എ.യുമായി വരുന്ന വഴി മൊബൈൽ ഫോൺ ഓണാക്കിയതോടെയാണ് പ്രത്യേക സംഘത്തിന്റെ വലയിലായത്. ഇവരുടെ ബാഗിൽനിന്നാണ് എം.ഡി.എം.എ. കണ്ടെത്തിയത്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.