അർജുൻന്റെ കുടുംബത്തിന്റെ ആരോപണം വേദനിപ്പിച്ചു; ഞങ്ങൾ തിരച്ചിൽ നടത്തിയത് കൊണ്ടാണ് ലോറി കണ്ടെത്തിയത് ഈശ്വർ മാൽപെ

കോഴിക്കോട്: അർജുൻ്റെ കുടുംബത്തിൻ്റെ ആരോപണം വേദനിപ്പിച്ചെന്ന് ഈശ്വർ മാൽപെ.

ഞങ്ങൾ തിരച്ചിൽ നടത്തിയത് കൊണ്ടാണ് അർജുൻ്റെ ലോറി കണ്ടെത്തിയത്. അർജുൻ്റെ കുടുംബം ഇപ്പോൾ പറയുന്നത് തെറ്റായ കാര്യങ്ങളാണ്. അർജുനായി തിരച്ചിലിറങ്ങിയത് ജീവൻ പണയംവച്ചാണ്. കുടുംബത്തിൻ്റെ ആരോപണങ്ങൾ വേദനിപ്പിക്കുമെന്ന് ഈശ്വർ മാൽപെ പറഞ്ഞു.മൽപെയും മനാഫും നാടകം കളിച്ചുവെന്ന് അർജുൻ്റെ കുടുംബം നേരത്തെ പറഞ്ഞിരുന്നു. ആദ്യ രണ്ടു ദിവസം തെരച്ചിലിനായി നഷ്ടം ആയി. എല്ലാവർക്കും എസ്പിക്കും കാര്യം മനസിലായി മനാഫിൻ യുട്യൂബ് ചാനൽ ഉണ്ട്. പ്രേക്ഷകരുടെ എണ്ണം ആയിരുന്നു അവരുടെ ചർച്ച. ഇതെല്ലാം ഈശ്വര മൽപെയും നടത്തിയ നാടകമാണെന്നും അർജുൻ്റെ കുടുംബം വ്യക്തമാക്കി.

തെറച്ചിൽ ഘട്ടത്തിൽ അമ്മയുടെ വൈകാരികത ചൂഷണം ചെയ്തു. അമ്മയുടെ പ്രതികരണം ലൈവ് കൊടുത്തു. അമ്മക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്ന് അവരോട് പറഞ്ഞിരുന്നു. ഒരു തുള്ളി കളങ്കം ഇല്ലാതെയാണ് ഞങ്ങൾ അവിടെ നിന്നത്. കുടുംബത്തെ വൈകാരികമായി ചൂഷണം ചെയ്യുന്നത് നിർത്തണമെന്ന് കാലുപിടിച്ച് പറഞ്ഞിരുന്നതായും ഇനിയും നിർത്തിയില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും അർജുൻ്റെ കുടുംബം വ്യക്തമാക്കി. പല ഫണ്ടുകളും അയാൾക്ക് ലഭിച്ചിട്ടുണ്ട്.

 ഞങ്ങൾക്ക് പൈസ വേണ്ട. ഞങ്ങൾ ആരോടും പണം ആവശ്യപ്പെട്ടില്ല. ആരും പണം കൊടുക്കരുത്. മനാഫ് ഫണ്ട് പിരിവ് നടത്തിയെന്നല്ല പറയുന്നത്. പലരും കയ്യിൽ പണം നൽകിയതായി അറിഞ്ഞിട്ടുണ്ട്. രണ്ട് സർക്കാരിൻറെയും ശ്രമത്തിൻറെയും ഫലം ആണ് അർജുനെ കിട്ടിയത്. അഞ്ജുവിന് എതിരെ സൈബർ ആക്രമണം ഉണ്ടായി. കുടുംബത്തെ ആക്ഷേപിക്കുകയാണ്. അർജുൻ 75000 രൂപ സാലറി ഉണ്ട് എന്നത് ഒരു വ്യക്തി തെറ്റായി പറഞ്ഞ് പരത്തി. ഇതിൻ്റെ പേരിൽ രൂക്ഷമായ ആക്രമണമാണ് ഉണ്ടായത്. അർജുൻ്റെ കുട്ടിയെ വളർത്തുമെന്ന് എന്ത് അടിസ്ഥാനത്തിൽ ആണ് പറയുന്നത്.

അദ്ദേഹത്തോട് ആരെങ്കിലും അത് ആവശ്യപ്പെട്ടിട്ടുണ്ടോ. ഞങ്ങൾ എല്ലാം ചെയ്യാൻ പ്രാപ്തരാണ്. അർജുൻ്റെ ബൈക്ക് നേരത്തെ നന്നാക്കാൻ കൊടുത്തിരുന്നു. അത് നന്നാക്കിയത് മനാഫ് ആണെന്ന് പ്രചരിപ്പിക്കുകയാണ്. അത് യൂട്യൂബിലൂടെ പ്രചരിക്കുകയാണ്. ഞങ്ങളുടെ വൈകാരികത ചൂഷണം ചെയ്യരുത്. ഇനിയും ഇത് തുടർന്നാൽ പ്രതികരിക്കുമെന്നും അർജുൻ്റെ കുടുംബം വ്യക്തമാക്കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !