തമിഴ്നാട്: തമിഴ്നാട് പൊലീസ് സമർപ്പിച്ച സത്യവാങ്മൂലത്തിൽ പ്രതികരണവുമായി ഇഷ ഫൗണ്ടേഷൻ.
പല രാജ്യങ്ങളിൽ നിന്നും ആൺ പെൺ ഭേദമന്യേ നിരവധി പേർ തങ്ങൾക്കൊപ്പം ഇഷയിൽ താമസിക്കുന്നുണ്ടെന്നും എല്ലാവർക്കും സുരക്ഷിതമായ ഇടമാണ് സ്ഥാപനമെന്നും ഇഷ ഫൗണ്ടേഷൻ പറഞ്ഞു. തമിഴ്നാട് പൊലീസ് സുപ്രീം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ഹർജിക്കാരൻ്റെ മക്കൾ സ്വന്തം ഇഷ്ടപ്രകാരമാണ് ആശ്രമത്തിൽ താമസിക്കുന്നത് എന്ന് വ്യക്തമാക്കിയതിന് നന്ദിയുണ്ടെന്നും ഇഷ അറിയിച്ചു.
ഇഷ ഫൗണ്ടേഷൻ ലൈം ഗാതിക്രമ നിരോധന നിയമത്തിൻ്റെ പ്രവർത്തനവും കുറിപ്പിൽ പറയുന്നു. ആശ്രമത്തിൽ ലൈംഗീകാതിക്രമ പരാതികൾ റിപ്പോർട്ട് ചെയ്യാൻ പ്രത്യേക കമ്മിറ്റി പ്രവർത്തിക്കുന്നുണ്ട്. സാമൂഹ്യക്ഷേമ വകുപ്പ് ചൂണ്ടിക്കാട്ടിയ പരാതിയുടെ അടിസ്ഥാനത്തിൽ വിശദമായി വിശകലനം ചെയ്ത് അധികാരപ്പെട്ട വകുപ്പുകൾക്ക് കൈമാറിയ കുറിപ്പിലുണ്ട്.
ആശ്രമത്തിൽ നിന്നും ആറ് പേരെ കാണാതായതായി തമിഴ്നാട് പൊലീസ് സമർപ്പിച്ച റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്. കാണാതായ ആറ് പേരിൽ അഞ്ച് പേരെയും കണ്ടെത്തിയിട്ടുണ്ട്. കാണാതായ ഒരാളെ സംബന്ധിച്ച് പൊലീസിൽ പരാതി നൽകിയിരുന്നു. കാണാതായ വ്യക്തിയുടെ കുടുംബത്തെയും വിവരം അറിയിച്ചിരുന്നുവെന്നും ഇയാളെ കണ്ടെത്താനുള്ള ശ്രമങ്ങളിൽ ആശ്രമവും സജീവ പങ്കാളിയാണെന്നും ഇഷ ഫൗണ്ടേഷൻ വ്യക്തമാക്കുന്നു.
പോലീസ് റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്ന ബാലത്സംഗക്കേസ് സംഭവിച്ചത് ആശ്രമത്തിൽ അല്ലെന്ന് ചൂണ്ടിക്കാട്ടിയ ഇഷ, കേസ് അന്വേഷണ പരിധിയിലാണെന്നും പറഞ്ഞു. ഇഷ ആശ്രമത്തിനകത്ത് ശ്മശാനമില്ല. ഇഷ ആശ്രമം നിലനിൽക്കുന്ന എല്ലാ നിയമങ്ങളും പാലിച്ചാണ് പ്രവർത്തിക്കുന്നത്. സദ് ഗുരു മുന്നോട്ടുവെയ്ക്കുന്ന ആശയങ്ങളിലൂടെ ലോകമെമ്പാടുമുള്ള മനുഷ്യരിലേക്ക് യോഗയുടെ പുതിയ അനുഭവ തലങ്ങളെ പരിചയപ്പെടുത്തുകയാണ് ആശ്രമത്തിൻ്റെ ലക്ഷ്യമെന്നും കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു.
നേരത്തെ ഇഷ ഫൗണ്ടേഷനെതിരെ മുൻ അധ്യാപകൻ നൽകിയ ഹർജി സുപ്രീം കോടതി തള്ളിയിരുന്നു. തൻ്റെ പെൺമക്കളെ ഇഷ ഫൗണ്ടേഷൻ ബന്ധികളാക്കിയിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി നൽകിയ ഹർജിയാണ് കോടതി തള്ളിയത്. ചീഫ് ജസ്റ്റിസ് വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചിൻ്റേയിരുന്നു വിധി.
സ്ത്രീകൾ പ്രായപൂർത്തിയായവരാണെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് ഇവർ ആശ്രമത്തിൽ തങ്ങുന്നതെന്നും കോടതി നിരീക്ഷിച്ചു. ആശ്രമത്തിൽ താമസം തുടരാനും തിരിച്ചുപോകാനും ഇവർക്ക് സ്വാതന്ത്രമുണ്ടെന്ന് വ്യക്തമാക്കിയ കോടതി ഹർജിയിൽ തുടർ നടപടികൾ ആവശ്യമില്ലെന്നും ചൂണ്ടിക്കാട്ടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.