കൊച്ചി: തൃപ്പൂണിത്തുറയിൽ വൻ ലഹരി മരുന്ന് വേട്ട. ബ്രൗൺ ഷുഗറും കഞ്ചാവുമായി അസം സ്വദേശികളായ ദമ്പതികൾ പിടിയിൽ.
അന്യസംസ്ഥാന തൊഴിലാളികൾക്കിടയിൽ ബ്രൗൺഷുഗർ വിതരണം ചെയ്യുന്ന ആസ്സാം സ്വദേശികളായ ദമ്പതികളെയാണ് കൊച്ചി സിറ്റി ഡാൻസാഫ് ടീം പിടികൂടിയത്. ആസാം ബോൺഗായിഗ്ഔൺ സ്വദേശി ഫുളച്ചൻ അലി (32), ഭാര്യ അൻജുമ ബീഗം (23) എന്നിവരെയാണ് 26.7 ഗ്രാം ബ്രൗൺ ഷുഗറും 243 ഗ്രാം കഞ്ചാവും 2,51,490 രൂപയുമായി തൃപ്പൂണിത്തുറ ഇരുമ്പനം വേലിക്കത്ത് റോഡിൽ നിന്ന് പിടികൂടിയത്.
കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ ഐപിഎസ്, ഡെപ്യൂട്ടി കമ്മീഷണർ സുദർശൻ ഐപിഎസ് നിർദ്ദേശപ്രകാരം കൊച്ചി സിറ്റി നാർകോട്ടിക് സെൽ അസിസ്റ്റൻ്റ് കമ്മീഷണർ അബ്ദുൾസലാമിൻ്റെ നേതൃത്വത്തിൽ ഡാൻസാഫ് സംഘമാണ് പ്രതികളെ പിടികൂടിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.