വിപണിയിൽ 2 ലക്ഷം രൂപ വില വരുന്ന മലാന ക്രീമുമായി യുവാവ് പിടിയിൽ

കോഴിക്കോട്: 'മലാന ക്രീം' എന്ന് വിളിപ്പേരുള്ള പ്രത്യേക തരം ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ.

കോഴിക്കോട് ഫറൂഖ് കുന്നുമ്മേൽ തടായി ഹൗസിൽ ടി ഷാഹുൽ ഹമീദ(30)ണ് സ്വദേശി. 366 ഗ്രാം മലാന ക്രീമാണ് ഇയാളിൽ നിന്ന് പിടികൂടിയത്. കോഴിക്കോട് ബീച്ച് കേന്ദ്രീകരിച്ച് ലഹരി വിൽപന നടക്കുന്നുവെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഷാഹുൽ പിടിയിലായത്. ഹിമാചൽ പ്രദേശത്ത് നിന്ന് ട്രെയിൻ മാർഗമാണ് ഇയാൾ ഹാഷിഷ് വിൽപനയ്ക്ക് കൊണ്ടുവന്നത്. ഇത് വിപണിയിൽ രണ്ട് ലക്ഷം രൂപ വരെ വിലവരും.

ഷാഹുൽ ലഹരി ഉപയോഗിക്കുന്ന ആളാണെന്ന് പൊലീസ് പറഞ്ഞു. ഫറൂഖ് സ്റ്റേഷനിൽ ലഹരി ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് ഇയാൾക്കെതിരെ കേസുണ്ട്. ഡ്രൈവർ ജോലി ചെയ്തിരുന്ന ഇയാൾ ആർഭാട ജീവിതത്തിനാണ് ലഹരി കച്ചവടത്തിലേക്ക് ഇറങ്ങിയത്. ഷാഹുലിനെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പൊലീസ് അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !