പാലക്കാട്: ഷൊർണൂർ ജംഗ്ഷൻ സ്റ്റേഷനിൽ വീണ്ടും കഞ്ചാവ് വേട്ട.
താമ്പരം മംഗലാപുരം ട്രെയിനിൽ ജനറൽ കോച്ചിൽ സീറ്റിനടിയിൽ ബാഗിൽ ഒളിപ്പിച്ച് കടത്തുകയായിരുന്ന 15 കിലോയിലധികം വരുന്ന കഞ്ചാവാണ് ഷൊർണൂർ പൊലീസ് കണ്ടെടുത്തത്.തിങ്കൾ പകൽ1.30 ഓടെ പ്ലാറ്റ്ഫോമിലെത്തിയ തീവണ്ടിയിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്.
സ്ഥിരമായി ട്രെയിനുകളിലൂടെ ലഹരി വസ്തുക്കൾ വൻ തോതിൽ കടത്തിക്കൊണ്ടുപോകുന്നുണ്ടെന്നാണ് കണ്ടെത്തിയത്. കഴിഞ്ഞമാസം 50 കിലോയിൽ കൂടുതൽ കഞ്ചാവ് ഷൊർണൂർ പൊലീസ് കണ്ടെത്തിയിരുന്നു.
പരിശോധനയുണ്ടെന്ന് മനസിലായാൽ പ്രതികൾ ബാഗുകൾ ഉപേക്ഷിച്ച് കടന്നു കളയുകയാണ് പതിവ്. ഇത് പ്രതികളിലേക്ക് എത്തിച്ചേരാൻ പോലീസിനെ കുഴപ്പിക്കുകയാണ്. എസ്ഐ അനിൽ മാത്യുവിൻ്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.