മലഞ്ചരക്ക് വ്യാപാരിയെ കബളിപ്പിച്ച് ഒരുകോടിയിൽ പരം രൂപ തട്ടിയെടുത്ത കേസിൽ അന്യസംസ്ഥാന സ്വദേശി അറസ്റ്റിൽ

ഈരാറ്റുപേട്ട: മലഞ്ചരക്ക് വ്യാപാരം നടത്തുന്ന വീട്ടമ്മയെയും ഭർത്താവിനെയും കബളിപ്പിച്ച് ഒരു കോടി 10 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ അന്യസംസ്ഥാന സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു.

മഹാരാഷ്ട്ര സ്വദേശിയായ അനിസ് ഫാറൂഖി പഞ്ചാബി (46) ആണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്. ഈരാറ്റുപേട്ടയിൽ മലഞ്ചരക്ക് വ്യാപാരം നടത്തുന്ന വീട്ടമ്മയോടും, ഭർത്താവിനോടും ഒരുകോടി 52 ലക്ഷം രൂപയ്ക്ക് 54 ടൺ അടയ്ക്കാമെന്ന് വിശ്വസിച്ചു.  പലതവണയിൽ നിന്നും ഇയാളുടെ അക്കൗണ്ടിലേക്ക് ഒരുകോടി 10 ലക്ഷം രൂപ അയച്ചു വാങ്ങുകയായിരുന്നു.

അടയ്ക്കാതിരുന്നതിനെ തുടർന്ന് ഇവർ പൈസ തിരികെ ചോദിച്ചുവെങ്കിലും, ഇയാൾ ഇവർക്ക് വ്യാജ സ്വർണാഭരണങ്ങളും, വ്യാജ ചെക്ക് ലീഫുകളും നൽകി പല കാരണങ്ങൾ പറഞ്ഞ് പൈസ നൽകാതെ കബളിപ്പിച്ച് മുങ്ങി നടക്കുകയായിരുന്നു. പരാതിയെ തുടർന്ന് ഈരാറ്റുപേട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്ത് ജില്ലാ പോലീസ് മേധാവി ഷാഹുൽഹമീദിൻ്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് ശാസ്ത്രീയമായ പരിശോധനയിൽ ഇയാൾ ഗോവയിലാണെന്ന് കണ്ടെത്തി തുടർന്ന് അന്വേഷണസംഘം ഗോവയിൽ തിരച്ചിലിൽ ഇയാളെ പിടികൂടുകയായിരുന്നു. 

പാലാ ഡി.വൈ.എസ്.പി സദൻ, ഈരാറ്റുപേട്ട സ്റ്റേഷൻ എസ്.ഐ ദീപു ടി.ആർ, സന്തോഷ് കുമാർ എൻ, സി.പി.ഒ മാരായ ജോബി ജോസഫ്, രഞ്ജിത്ത്.സി എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !