തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ വയനാടിന്റെ ശബ്ദമായി നിലകൊള്ളും; പ്രിയങ്ക ഗാന്ധി

കൽപ്പറ്റ: വിജയിച്ചാൽ പാർലമെൻ്റിൽ വയനാടിൻ്റെ ശബ്ദമായി നിലകൊള്ളുമെന്ന് യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി.

വയനാടിനെ പ്രതിനിധീകരിച്ച് ഇവിടുത്തെ ജനങ്ങൾ തന്നെ പാർലമെൻ്റിലേക്ക് വിജയിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അവരുടെ സ്നേഹം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. അതിൽ കടപ്പെട്ടിരിക്കുന്നു. വയനാട്ടിൽ മുഴുവൻ സഞ്ചരിച്ച് ജനത നേരിടുന്ന പ്രശ്‌നങ്ങൾ പഠിക്കും. ജനങ്ങളോട് കാര്യങ്ങൾ ചോദിച്ചറിയും. ശേഷം ഏറ്റവും മികച്ച രീതിയിൽ അവരുടെ കാഴ്ച്ചപ്പാടിനനുസരിച്ച് പദ്ധതികൾ നടപ്പിലാക്കുമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

തിരഞ്ഞെടുപ്പ് പ്രചാരണാർഥം മണ്ഡലത്തിൽ എത്തിയതാണ് പ്രിയങ്ക ഗാന്ധി.ഒരുകൂട്ടം പാർലമെൻ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ ഇവിടുത്തെ ജനങ്ങൾക്കൊപ്പം അവർക്ക് വേണ്ട പദ്ധതികൾ മികച്ച രീതിയിൽ നടപ്പിലാക്കും. എല്ലാ പ്രശ്‌നങ്ങളും എളുപ്പത്തിൽ പരിഹരിക്കാവുന്നതല്ല. സങ്കീർണ്ണമായ പ്രശ്നങ്ങൾ ഉണ്ട്. ഉരുൾപൊട്ടൽ ദുരന്തത്തെ ഇവിടുത്തെ ജനതയുടെ ധൈര്യപൂർവം നേരിട്ടത് നമ്മള് കണ്ടു, അത് എന്നെ അത്ഭുതപ്പെടുത്തി.

വീട്ടാവട്ടെ, ടീച്ചറാവട്ടെ സർക്കാർ ഉദ്യോഗസ്ഥർ ഏത് തൊഴിൽമേഖലയിൽ തൊഴിലെടുക്കുന്നവരുമാകട്ടെ ഒരുമിച്ച് നിന്ന് അവർ മറ്റുള്ളവർക്ക് വേണ്ടി, പരസ്പരം സഹായിച്ചു. വയനാടിൻ്റെ ആ സ്പിറ്റ് എന്നെ വല്ലാതെ സ്പർശിച്ചു', പ്രിയങ്ക പ്രതികരിച്ചു.വയനാട്ടിലെ സ്ത്രീകളെ കേൾക്കും. അവരുടെ പ്രശ്നങ്ങൾ പഠിക്കും, പരിഹരിക്കും. വളരെ ആഴത്തിൽ തന്നെ അത് തനിക്ക് മനസ്സിലാക്കാൻ കഴിയുമെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു. 

വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് ഫണ്ട് ലഭ്യമാക്കാൻ പാർലമെൻ്റിൽ പ്രിയങ്ക ഉറപ്പ് നൽകി.വയനാട് ജനതയുടെ ശബ്ദം താൻ പാർലമെൻ്റിൽ ഉയർത്തും. അവർക്കുവേണ്ടി പോരാടും. കേന്ദ്രത്തിൽ നിന്നാലും സംസ്ഥാന സർക്കാരിൽ അതിനായി സമ്മർദം ചെലുത്തും എന്നായിരുന്നു പ്രിയങ്കയുടെ പ്രതികരണം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ത്രിഭുവനം ചാമ്പലാക്കിയ അതേ ചെന്നായ്ക്കൾ ഇവിടെയുമുണ്ട്... | TRIBHUVAN

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !