ആലപ്പുഴ: കായംകുളത്ത് വൻ കുഴൽപ്പണ വേട്ട.
ബാംഗ്ലൂരിൽ നിന്ന് കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 1,10,01,150 രൂപയുമായി മൂന്ന് പേരെ കായകുളം പൊലീസ് പിടികൂടി.പണവുമായി ട്രയിനിൽ വന്ന പ്രതികളെ കായംകുളം സ്റ്റേഷനിൽ നിന്ന് പിടികൂടി. ട്രെയിൻ മാർഗവും റോഡ് വഴിയും സംസ്ഥാനത്തിൻ്റെ വിവിധ ജില്ലകളിലേക്ക് വൻതോതിൽ കുഴൽപ്പണം എത്തുമെന്ന രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന.
ആലപ്പുഴ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും കായംകുളം പൊലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്. കരുനാഗപ്പള്ളി സ്വദേശികളായ നസീം, റമീസ് അഹമ്മദ്, നിസാർ തുടങ്ങിയവരാണ് കായംകുളം റെയിൽ വേ സ്റ്റേഷനിൽ വെച്ച് പിടികൂടിയത്.ഇവർ ഇതിനുമുമ്പ് പലപ്രാവശ്യവും കള്ളപ്പണം കടത്തിയിട്ടും പിടികൂടിയത് ഇത് ആദ്യമായാണെന്ന് പൊലീസ് പറഞ്ഞു.
പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയതാണ് പ്രതികൾ. കഴിഞ്ഞ ഒരു വർഷമായി മാസത്തിൽ രണ്ടും മൂന്നും തവണ ബാംഗ്ലൂർ,കോയമ്പത്തൂർ എന്നിവിടങ്ങളിൽ പോയി വന്തോതിൽ കള്ളപ്പണം സംസ്ഥാനത്തേക്ക് കടത്തിക്കൊണ്ടുവരുകയാണ്. ഇവരുടെ പിന്നിൽ ഉള്ളവരെ കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.