ആലപ്പുഴ: ജില്ലയിൽ നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ്‌യു.
അമ്പലപ്പുഴയിൽ കെഎസ്‌യു നേതാക്കളെ എസ്എഫ്ഐ ഗുണ്ടകൾ അക്രമിച്ചെന്നാരോപിച്ചാണ് ബന്ദ്. അമ്പലപ്പുഴ ഗവ: കോളേജിൽ കെഎസ്‌യു-എസ്എഫ്ഐ സംഘർഷം നടന്നു. വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും കെഎസ്യു വിജയിച്ചിരുന്നു. അതിൽആഹ്ലാദം പ്രകടിപ്പിച്ച് കെഎസ്യു നടത്തിയ വിജയാഘോഷ പരിപാടിക്കിടെയാണ് സംഘർഷമുണ്ടായത്. നാല് വിദ്യാർത്ഥികൾക്ക് പരിക്കേറ്റിരുന്നു.
കെഎസ് യു ആലപ്പുഴ വൈസ് പ്രസിഡൻ്റ് ആര്യ കൃഷ്ണനെയും തൻസിൽ നൗഷാദിനെയും ജില്ലാ ജില്ലാ സെക്രട്ടറി അർജുൻ ഗോപകുമാറിനെയും അമ്പലപ്പുഴ നിയോജക മണ്ഡലം പ്രസിഡൻ്റ് ആദിത്യൻ സനുവിനെയും എസ്എഫ്ഐ അക്രമിച്ചെന്നാണ് കെഎസ്‌യു ആരോപിക്കുന്നത്. പരാജയത്തിന് പിന്നാലെ ജില്ലയിൽ പലയിടത്തും എസ്എഫ്ഐ തെരഞ്ഞെടുപ്പ് ഡിവൈഎഫ്ഐ സംഘം അക്രമം അഴിച്ചുവിടണമെന്ന് കെഎസ്യു ആരോപിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.