കർണാടക: കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ അറസ്റ്റിൽ.
അനധികൃത ഖനന കേസിൽ സിബിഐ അറസ്റ്റ് ആണ് നടന്നത് .അനധികൃതമായി ഖനനം ചെയ്ത ഇരുമ്പയിർ വിദേശത്തേക്ക് കടത്തിയതിൽ 2010ലാണ് കേസ് രജിസ്റ്റർ ചെയ്തത്. അനധികൃതമായി കടത്തിയ നാല് ഖനന കമ്പനികളിൽ ഒന്നിൻ്റെ ഉടമസ്ഥതയിലുള്ളതാണ്. കേസിൽ ബംഗളൂരു സിഐ കോടതി സതീഷ് കൃഷ്ണ സെയിൽ ഉൾപ്പെട്ട ആറ് പേര് കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. ഈയേയും കൂട്ടുപ്രതികളേയും പരപ്പന അഗ്രഹാര ജയിലിലേക്ക് മാറ്റി. കേസിൽ കോടതി നാളെ വിധി പറയും.
ഷിരൂരിൽ മണ്ണിടിച്ചിലിൽ അകപ്പെട്ട് മരിച്ച ലോറി ഡ്രൈവർ അർജുൻ്റെ മൃതദേഹം കണ്ടെത്താനുള്ള പദ്ധതിക്ക് നേതൃത്വം നൽകിയ സതീഷ് കൃഷ്ണ സെയിലായിരുന്നു. ചിത്രത്തിലെ ഇടപെടലുകളിലൂടെ മലയാളിക്ക് സുപരിചിതനാണ് സതീഷ് കൃഷ്ണ സെയിൽ. അർജുൻ്റെ മൃതദേഹം വീട്ടിലെത്തിക്കുന്ന വേളയിൽ സതീഷ് കൃഷ്ണ സെയിൽ ഉൾപ്പെട്ട സംഘം അർജുൻ്റെ വീട്ടിലെത്തിയിരുന്നു.
ബലേക്കേരി ഖാനന കേസിൽ സമർപ്പിച്ച ചില കേസുകളിലെ അന്തിമ ശിക്ഷാ വിധിയാണ് നാളെ വരാനിരിക്കുന്നത്. ഫോറസ്റ്റ് കൺസർ വേറ്റർ മഹേഷ് ബിലേയ്, എൻഎ സതീഷ് എന്നിവരുൾപ്പെടെ എല്ലാ പ്രതികളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. അനുമതിയില്ലാതെ 11,312 മെട്രിക് ടൺ ഇരുമ്പയർ സ്ഥാപിച്ച്എയും കൂട്ടരും കടത്തിയെന്നാണ് കേസ്. ബലെകേരി തുറമുഖം വഴി അനധികൃതമായി ഇരുമ്പയിർ കടത്തിയെന്നതാണ് കേസ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.