ഉപേക്ഷിക്കപ്പെട്ടനിലയിൽ കണ്ടെത്തിയ കുഞ്ഞിനെ ദത്തെടുത്ത് വളർത്താൻ ഒരുങ്ങി പോലീസ് സബ് ഇൻസ്പെക്ടറും ഭാര്യയും

ഉത്തരപ്രദേശ്: യു.പി.യിലെ ഗാസിയാബാദ് ദുദിയ പീപ്പാൽ പോലീസ് ഈ പോസ്റ്റിലെ സബ് ഇൻസ്പെക്ടർ പുഷ്പേന്ദ്രസിങ്ങും ഭാര്യ രാശിയുമാണ് ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയ കുഞ്ഞിനെ ദത്തെടുത്ത് വളർത്താൻ തീരുമാനിച്ചത്.

ഇതിനുള്ള നിയമനടപടികളും ദമ്പതിമാർ ആരംഭിച്ചു.കുറ്റിക്കാട്ടിൽ നിന്ന് കരച്ചിൽ കേട്ടതോടെ നാട്ടുകാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തി കുഞ്ഞിനെ ദസ്‌നയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് പോലീസ് സംഘം കുഞ്ഞിൻ്റെ മാതാപിതാക്കളെ അന്വേഷിച്ചെങ്കിലും ഫലം കണ്ടില്ല.


കുഞ്ഞിനായി ആരും അധികൃതരെ സമീപിച്ചതുമില്ല. ഇതോടെയാണ് കുഞ്ഞിനെ ദത്തെടുത്ത് വളർത്താൻ എസ്.ഐ.യും ഭാര്യയും സന്നദ്ധത അറിയിച്ചത്. 2018-ൽ വിവാഹിതരായ പുഷ്പ്പേന്ദ്രസിംഗ്-രാശി ദമ്പതിമാർക്ക് മക്കളില്ല. നവരാത്രികൾക്കിടയിൽ പുതിയ കുഞ്ഞ് ജീവിതത്തിലേക്കെത്തുന്നത് ദൈവാനുഗ്രഹമായാണ് കാണുന്നത് എന്ന് ഇരുവരും പറഞ്ഞു കുഞ്ഞിൻ്റെ ദത്തെടുക്കലുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ആരംഭിച്ചതായി ഇൻസ്‌പെക്ടർ അങ്കിത് ചൗഹാനും മാധ്യമങ്ങളോട് പ്രതികരിച്ചു. 

നിലവിൽ കുഞ്ഞ് എസ്.ഐ.യുടെയും ഭാര്യയുടെയും താത്കാലിക സംരക്ഷണയിലാണ്. ദത്തെടുക്കൽ നടപടിക്രമങ്ങൾ എത്രയും പെട്ടെന്ന് പൂർണമാക്കാനാണ് ഇപ്പോൾ ശ്രമിക്കുന്നതെന്നും ഇൻസ്‌പെക്ടർ പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !