കോട്ടയം: ഗാന്ധി ജയന്തി ദിനത്തോട് അനുബന്ധിച്ച് ജില്ലയുടെ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.
ഈരാറ്റുപേട്ട നഗരസഭയിൽ വിവിധ സന്നദ്ധ സേവന സംഘടനകളുടെ ആഭിമുഖ്യത്തിൽ മാലിന്യ നിർമാർജന പ്രവർത്തനങ്ങൾ നടന്നു.പോലീസ് സ്റ്റേഷൻ, മഞ്ചാടിത്തുരുത്ത്, മൂക്കട ജന. തുടങ്ങിയ സ്ഥലങ്ങളിൽ വിവിധ സന്നദ്ധ സേവന സംഘടനകൾ ശുചീകരണ പ്രവർത്തനം നടത്തി. ബഹു. നഗരസഭ ചെയർപേഴ്സൺ സുഹ്‌റ അബ്ദുൾഖാദർ ഉൽഘാടനം നിർവ്വഹിച്ചു.വൈസ് അധ്യക്ഷ നിർവഹിച്ചു.
ക്ഷേമകാര്യം കൂടാതെ ടീം എം അബ്ദുൾഖാദർ, ആരോഗ്യ കാര്യം ചെയർപേഴ്സൺ ഷെഫ്ന ആമീൻ, പൊതുമരാമത്ത് ആസ്ഥാനത്ത് ഫാസിൽ റഷീദ്,കൗൺസിലർമാരായ നാസർ വെള്ളൂപ്പറമ്പിൽ, സുനിൽ കുമാർ,അൻസർ പുള്ളോലിൽ, ലീന ജെയിംസ്,മുനിസിപ്പൽ സെക്രട്ടറി ജോബിൻ ജോൺ, ഹെൽത്ത് സൂപ്പർവൈസർ രാജൻ, ജെ.എച്ച്.ഐ.എസ്. പ്ലാൻ്റ്, RRT, KVVES, ഹരിതകർമ്മ സേന അംഗങ്ങൾ, മുനിസിപ്പൽ കണ്ടീജൻറ് വർക്കേഴ്സ് തുടങ്ങിയവയുടെ ശുചിത്വ യജ്ഞത്തിന് പങ്കാളികളായി.
ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് വിവിധ സ്കൂളുകളുടെ ക്വിസ് മത്സരവും മുനിസിപ്പൽ കൗൺസിൽ ഹാളിൽ വെച്ച് നടത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.