തിരുവനന്തപുരം: പ്രമുഖ മയക്കുമരുന്ന് കടത്തുകാരൻ മൂർഖൻ ഷാജി എന്ന് അറിയപ്പെടുന്ന ഷാജിമോൻ പിടിയിൽ.
5 വർഷം മുമ്പ് ജാമ്യത്തിലിറങ്ങി മുങ്ങിയ ഷാജിയെ സ്റ്റേറ്റ് എക്‌സൈസ് എൻഫോസ്‌മെൻ്റ് സ്‌ക്വാഡാണ് പിടിച്ചത്. ദക്ഷിണേന്ത്യയിലെ വിവിധ മയക്കുമരുന്ന് കേസുകളിൽ പ്രതിയാണ് ഷാജി. നിരവധി കേസുകളിൽ പ്രതിയായ മൂർഖൻ ഷാജി റിമാൻഡിൽ ആയിരിക്കുമ്പോൾ ഹൈക്കോടതിയിൽ നിന്നും ജാമ്യം നേടുകയായിരുന്നു. പിന്നീട് എക്‌സസൈസ് വകുപ്പ് സുപ്രീം കോടതിയെ സമീപിച്ച് ജാമ്യം റദ്ദാക്കി.
തുടർന്ന് ഇയാൾ ഒളിവിൽ പോയി. പശ്ചിമ ബംഗാൾ, ബീഹാർ, ഒഡിഷ, ആന്ധ്രാ എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞും തൂത്തുകൂടി വഴി ഹാഷിഷ് ഓയിൽ കടത്തിൽ സജീവമായിരുന്നു.നക്‌സൽ മേഖലയിൽ ഉള്ള സ്വാധീനം ഉപയോഗിച്ച് ഒളിസങ്കേതം മാറ്റി കഴിഞ്ഞു വന്ന ഷാജി, കഞ്ചാവ് വാറ്റി ഹാഷിഷ് ഓയിൽ വന്തോതിൽ നിർമ്മിച്ച് കണ്ടെയ്നറിലും മറ്റുമായി വിദേശത്തേക്ക് കടത്തി വന്നിരുന്നു.
പിന്നീട് ഭൂമിയിടപാടുമായി ബന്ധപ്പെട്ട തമിഴ്നാട് ശ്രീ ഷാജി എതിർ മയക്കു മരുന്ന് കടത്തു സംഘവുമായി നടന്ന സംഘർഷത്തെ തുടർന്ന് ശ്രീരംഗം പോലീസിൻ്റെ പിടിയിൽ ആയെങ്കിലും അവിടെ നിന്നും വിദഗ്ധമായി രക്ഷപ്പെട്ടു.കഴിഞ്ഞ 5 വർഷമായി ഷാജിയെ പിടികൂടുന്നതിന് വേണ്ടിയുള്ള നിരന്തര പരിശ്രമത്തിലായിരുന്നു സ്റ്റേറ്റ് എക്‌സൈസ് എൻഫോസ്‌മെൻ്റ് സ്‌ക്വാഡ്.ഒടുവിൽ പുലർച്ചെ മധുരയ്ക്ക് സമീപം ധാരാപുരത്തു നിന്ന് ഷാജി പിടിയിലാവുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.