കൊച്ചി: പി സരിനെതിരെ ഫേസ്ബുക്ക് കുറിപ്പുമായി നേതാവ് കെ എസ് ശബരീനാഥൻ.
ഇഷ്ടമുള്ള സ്ഥലത്ത് പോസ്റ്റിങ്ങ് ലഭിച്ചില്ലെങ്കിൽ, മനസ്സിൽ ആഗ്രഹിച്ച ശമ്പളം ലഭിച്ചില്ലെങ്കിൽ മറുകണ്ടം ചാടുന്ന കരിയർ അല്ല രാഷ്ട്രീയമെന്ന് ശബരീനാഥൻ വിമർശിച്ചു. രാഷ്ട്രീയം സേവനമാണെന്നും സഹനമാണെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിൽ നിന്നും പുറത്താക്കിയ സരിൻ പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ സിപിഎം ഇൽ ചേർന്നതിന് പിന്നാലെയാണ് കുറിപ്പ്.
ഫേസ്ബുക്ക് കുറിപ്പ്
സരിൻ,താങ്കളുമായി അടുക്കാനുള്ള പ്രധാനപ്പെട്ട കാരണം താങ്കൾ വ്യത്യസ്തനാണ് എന്നൊരു വിശ്വാസം കൊണ്ടായിരുന്നു. പക്ഷെ കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ, പ്രത്യേകിച്ച് ഇന്നത്തെ കോലാഹലങ്ങൾ കണ്ടപ്പോൾ താങ്കളോട് സഹതാപം തോന്നി.ഇഷ്ടമുള്ള സ്ഥലത്ത് പോസ്റ്റിങ്ങ് ലഭിച്ചില്ലെങ്കിൽ, മനസ്സിൽ ആഗ്രഹിച്ച ശമ്പളം ലഭിച്ചില്ലെങ്കിൽ മറുകണ്ടം ചാടുന്ന കരിയർ അല്ല രാഷ്ട്രീയം. രാഷ്ട്രീയം സേവനമാണ്, അത് സഹനമാണ്. താങ്കൾക്ക് അത് താമസിയാതെ ബോധ്യമാകും.ശബരി
നാളെ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിന് ശേഷം പി സറിൻ്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതായി വിവരം. പി സരിൻ പൂർണ പിന്തുണയാണ് പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് നൽകിയത്. പാലക്കാട് സ്ഥാനാർത്ഥിത്വം സംബന്ധിച്ച് നേരത്തെ തന്നെ പാർട്ടിയിൽ തീരുമാനമായിരുന്നു. സറിൻ്റെ തീരുമാനമെത്തിയതിന് ശേഷം പ്രഖ്യാപനം നടത്താമെന്ന നിലപാടിലായിരുന്നു നേതൃത്വം. സിപിഐഎമ്മിൻ്റെ സ്വതന്ത്രനായ സരിൻ പാലക്കാട് മത്സരത്തിനിറങ്ങുക.
പാലക്കാട് രാഹുൽ മാക്കൂട്ടത്തെ യുഡിഎഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് എതിർപ്പുമായി പി സരിൻ രംഗത്തെത്തിയത്. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉൾപ്പടെയുള്ളവർക്കെതിരെ രൂക്ഷ വിമർശനമാണ് സരിൻ ഉന്നയിച്ചത്. ഇതിന് പിന്നാലെ സരിൻ പാലക്കാട് ഇടത് സ്വതന്ത്രനായേക്കുമെന്ന റിപ്പോർട്ടുകളാണ് പുറത്തുവന്നത്. പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റിൽ മരണ ധാരണയായിരുന്നു. സരിൻ സ്ഥാനാർത്ഥിയാകുന്നത് സിപിഐഎമ്മിന് ഗുണം ചെയ്യുമെന്നായിരുന്നു വിലയിരുത്തൽ.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.