കൊല്ലത്ത് കാറും കെ.എസ്.ആര്‍.ടി.സി. ബസും കൂട്ടിയിടിച്ചു; യുവാവിന് ദാരുണാന്ത്യം

കൊല്ലം: പോളയത്തോട് കാറും കെ.എസ്.ആർ.ടി.സി. ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തൃശൂര് സ്വദേശി മരിച്ചു.

ഇരിങ്ങാലക്കുട പെരുമ്പാലഹൗസി(വിപഞ്ചിക)ൽ സരിഷ്.പി.ആർ(40)ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 7.40-ഓടെ പോളയത്തോട് പഴയ കച്ചേരിക്ക് സമീപമായിരുന്നു അപകടം. ചാത്തന്നൂരിലെ ഭാര്യവീട്ടിലേക്ക് പോകുകയായിരുന്ന സരീഷിൻ്റെ കാറും എതിർദിശയിലും വന്ന കെ.എസ്.ആർ.ടി.സി. ബസുമായാണ് ഇടിച്ചത്. ബസിൻറെ വലതുഭാഗത്ത് ഇടിച്ചുകയറിയ കാറിനുള്ളിൽ കുടുങ്ങിയ നിലയിലായിരുന്നു സരീഷ്. 

അരമണിക്കൂറോളം പണിപ്പെട്ടാണ് സരീഷിനെ തകർത്ത കാറിൽ നിന്ന് പുറത്തെടുത്തത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ മേവറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാവിലെ 9.45-ഓടെ മരിച്ചു. സ്ഥലത്ത് അപകടങ്ങൾ പതിവാണെന്ന് നാട്ടുകാർ പറയുന്നു. കഴിഞ്ഞ ജൂലായിൽ കുടുംബത്തോടൊപ്പം സ്‌കൂട്ടറിൽ സഞ്ചരിക്കവേ ബസിനടിയിലേക്ക് വീണ എട്ടുവയസുകാരനാണ് ശനിയാഴ്ച അപകടമുണ്ടായതിനടുത്താണ് മരിച്ചത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !