തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ പോർമുഖം തുറന്ന് സിപിഐഎം.
സർക്കാരിനെ പിരിച്ചുവിടാൻ ഗവർണറെ വെല്ലുവിളിക്കും സ്റ്റെപ്പിനി ഗവർണർ എന്ന് പരിഹസിച്ചു സിപിഐഎം നേതാക്കൾ മുഖ്യമന്ത്രിക്ക് പിന്തുണയുമായി കളത്തിലിറങ്ങി. സ്വർണക്കടത്തിലെ ദേശവിരുദ്ധ വിവാദത്തിൽ മുഖ്യമന്ത്രിക്ക് എതിരെ രാഷ്ട്രപതിക്ക് റിപ്പോർട്ട് ഉടൻ ഗവർണറുടെ നീക്കം. സർക്കാർ-ഗവർണർ പോര് രക്ഷാപ്രവർത്തനമെന്നായിരുന്നു പ്രതിപക്ഷനേതാവിൻ്റെ പരിഹാസം.
സ്വർണക്കടത്തിലെ ദേശവിരുദ്ധ വിവാദത്തിൽ കൃത്യമായ വിശദീകരണം നൽകണമെന്ന കടുത്ത നിലപാടിലാണ് ഗവർണർ. ഇക്കാര്യത്തിൽ ഇനിയൊരു സംവാദത്തിനില്ലെന്ന് ഗവർണർക്കയച്ച കത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. എങ്കിലും മുഖ്യമന്ത്രിയെ വിടാൻ ഗവർണർ ഒരുക്കമല്ല. ഈ ഘട്ടത്തിലാണ് സിപിഐഎം ഗവർണർക്കെതിരെ കളത്തിലിറങ്ങുന്നത്. ഗവർണർക്ക് പിന്നിൽ ആർഎസ്എൽ എന്ന രാഷ്ട്രീയപ്രതിരോധം.
സർക്കാരിനെ പിരിച്ചുവിടാൻ സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം എ കെ ബാലൻ ഗവർണറെ വെല്ലുവിളിച്ചു. സ്റ്റെപ്പിനി ഗവർണർ എന്ന് പരിഹാസം. കെയർ ടേക്കർ ഗവർണർ എന്നായിരുന്നു ഇന്നലെ സിപിഐഎം സംസ്ഥാന കമ്മിറ്റി സെക്രട്ടറി എം വി ഗോവിന്ദൻ്റെ പരിഹാസം. ഗവർണർ വായടച്ച് മര്യാദയ്ക്ക് ഇരുന്നാൽ മതിയെന്നും മന്ത്രി വി ശിവൻകുട്ടി. ഗവർണറുടേത് തറവേല എന്നായിരുന്നു എം.വി ജയരാജൻ്റെ പ്രതികരണം.
സർക്കാർ പ്രതിസന്ധിയിലാകുന്ന ഘട്ടത്തിൽ പോര് മുറുകുന്നത് പതിവാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. അതേസമയം ഗവർണർക്ക് പിന്തുണയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്തെത്തി. വിഷയത്തിൽ രാഷ്ട്രപതിക്ക് റിപ്പോർട്ട് നൽകാനാണ് ഗവർണറെ നീക്കം ചെയ്തത്. ചീഫ് സെക്രട്ടറിക്കും ഡിജിപിക്കുമെതിരെ കേന്ദ്രസർവീസ് ചട്ടപ്രകാരമുള്ള നടപടികളാണ് നീക്കം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.