ഇടുക്കി: തൊടുപുഴ ജില്ലാ ആശുപത്രി കെട്ടിടത്തിൽ നിന്ന് ചാടി യുവാവ് മരിച്ചു.
ഒരു കൂട്ടം (40) ഒരു തരത്തിൽ. കിഡ്‌നി, ടിബി, ശ്വാസതടസം തുടങ്ങിയ രോഗങ്ങൾക്ക് ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച രാത്രി 8.30 ഓടെയാണ് സംഭവം. ചൊവ്വാഴ്‌ചയാണ് ഭാര്യാ മാതാവിനൊപ്പം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രാത്രി 8.30ഓടെ ഭക്ഷണം കഴിക്കാനാവശ്യപ്പെട്ടെങ്കിലും വേണ്ടെന്ന് പറഞ്ഞ് മുകളിലേക്ക് പോവുകയായിരുന്നു. ശേഷം സ്റ്റെയറിന് ഇടയിലുള്ള വിടവിലൂടെ താഴേക്ക് ചാടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
ഉടൻ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. വീഴ്‌ചയിൽ നെഞ്ചിനേറ്റ പരിക്കാണ് മരണകാരണം. പട്ടയംകവലയ്‌ക്കടുത്ത് ശാരദക്കവലയിൽ വാടകയ്‌ക്ക് താമസിക്കുകയായിരുന്നു കൂലിപ്പണിക്കാരനായ സജീവ്. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. സംസ്‌കാരം വ്യാഴം രാവിലെ 10ന് തൊടുപുഴ ശാന്തിതീരം ശ്മശാനത്തിൽ. ഭാര്യ: കെ വി ദിവ്യ. മക്കള്: ആദിത്യൻ സജീവ്, ആദവ് സജീവ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.