ചികിത്സയിലിരിക്കെ ജില്ലാ ആശുപത്രി കെട്ടിടത്തില്‍ നിന്ന് ചാടിയ യുവാവ് മരിച്ചു

ഇടുക്കി: തൊടുപുഴ ജില്ലാ ആശുപത്രി കെട്ടിടത്തിൽ നിന്ന് ചാടി യുവാവ് മരിച്ചു.

ഒരു കൂട്ടം (40) ഒരു തരത്തിൽ. കിഡ്‌നി, ടിബി, ശ്വാസതടസം തുടങ്ങിയ രോഗങ്ങൾക്ക് ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച രാത്രി 8.30 ഓടെയാണ് സംഭവം. ചൊവ്വാഴ്‌ചയാണ് ഭാര്യാ മാതാവിനൊപ്പം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രാത്രി 8.30ഓടെ ഭക്ഷണം കഴിക്കാനാവശ്യപ്പെട്ടെങ്കിലും വേണ്ടെന്ന് പറഞ്ഞ് മുകളിലേക്ക് പോവുകയായിരുന്നു. ശേഷം സ്റ്റെയറിന് ഇടയിലുള്ള വിടവിലൂടെ താഴേക്ക് ചാടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

ഉടൻ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. വീഴ്‌ചയിൽ നെഞ്ചിനേറ്റ പരിക്കാണ് മരണകാരണം. പട്ടയംകവലയ്‌ക്കടുത്ത് ശാരദക്കവലയിൽ വാടകയ്‌ക്ക് താമസിക്കുകയായിരുന്നു കൂലിപ്പണിക്കാരനായ സജീവ്. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. സംസ്‌കാരം വ്യാഴം രാവിലെ 10ന് തൊടുപുഴ ശാന്തിതീരം ശ്മശാനത്തിൽ. ഭാര്യ: കെ വി ദിവ്യ. മക്കള്: ആദിത്യൻ സജീവ്, ആദവ് സജീവ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !