തിരുവല്ല : സിനിമയിൽ പ്രതിനായക വേഷം നൽകാമെന്ന് വാഗ്ദാനം നൽകി 10 ലക്ഷം രൂപ തട്ടിയെടുത്തു എന്ന അധ്യാപകനായ നടൻ നൽകിയ പരാതിയിൽ നിർമ്മാതാവ് ഹാജരാക്കി.
സജീവ് കിളികുലത്തിൻ്റെ സംവിധാനത്തിൽ ഏതാനും മാസം മുമ്പ് റിലീസ് ചെയ്ത തിറയാട്ടം എന്ന സിനിമയിലെ പ്രധാന നടനും നിർമ്മാതാവുമായ ആലപ്പുഴ തുറവൂർ വളമംഗലം നോർത്ത് വടിത്തറ വീട്ടിൽ ജിജോ ഗോപിയാണ്. അധ്യാപകനും തിരുവല്ലയിൽ താമസക്കാരനുമായ ഉപ്പുതറ സ്വദേശി ടോജോ ഉപ്പുതറയുടെ പരാതിയിലാണ് അറസ്റ്റ്. കണ്ണൂരിലും, ചേർത്തലയിലും ആയി ഷൂട്ട് ചെയ്ത സിനിമയിൽ ഒരു ചെറിയ വേഷം ചെയ്യുവാൻ ആണ് ടോജോ ഉപ്പുതറ കണ്ണൂർ പിണറായിയിലെ ലൊക്കേഷനിൽ എത്തിയത്.
ലൊക്കേഷനിൽ എത്തിയ ടോജോയോട് നായിക തുല്യമായ പ്രതിനായക വേഷം നൽകാമെന്ന് ജിജോ വാഗ്ദാനം നൽകി. ഇതിൻ്റെ അടിസ്ഥാനത്തിൽ ഷൂട്ടിംഗ് പുരോഗമിക്കുന്നു സാമ്പത്തിക ഞെരുക്കത്തിൽ ആണെന്നും സിനിമ റിലീസായ ശേഷം മടക്കി നൽകാമെന്നും വാഗ്ദാനം ചെയ്തു പലപ്പോഴായി 10 ലക്ഷം രൂപ ജിജോ, ടിജോയിൽ നിന്നും കൈപ്പറ്റി.തുടർന്ന് പ്രതിനായകൻ എന്ന തരത്തിൽ ആക്ഷൻ രംഗം കണ്ടെത്തിയ ചിത്രീകരണത്തിനായി ഒരു മാസത്തോളം ടോജോ ലൊക്കേഷനിൽ താമസിച്ചു.
എന്നാൽ സിനിമ റിലീസ് ആയപ്പോഴാണ് തീരെ ശ്രദ്ധിക്കപ്പെടാത്ത ഏതാനും ഷോട്ടുകളിൽ തൻ്റെ കഥാപാത്രം ചുരുങ്ങിയതായി ടിജോ മനസ്സിലാക്കിയത്. സംവിധായകനും താനും വെളിപ്പെടുത്തുന്ന ടീം ഉള്ള അംഗങ്ങൾ പ്രീലീസിംഗ് വേളയിൽ കണ്ട സിനിമയിലെ കഥാപാത്രത്തിൻ്റെ പൂർണ്ണരൂപം ഉണ്ടായിരുന്നതായി ചിത്രം പ്രസിദ്ധീകരിച്ചപ്പോൾ നിർമ്മാതാവ് തൻ്റെ കഥാപാത്രം അപ്രസക്തമായ സീനുകളിൽ മാത്രം ഒതുക്കിയതായി ടോജോ പറയുന്നു.
ഇതേ തുടർന്ന് ജോജോയിൽ നിന്നും സംവിധായകൻ ആവശ്യപ്പെട്ട ഇടനിലക്കാർ പണം തിരികെ ആവശ്യപ്പെട്ടെങ്കിലും പണം ലഭിച്ചില്ല. ഇതേ തുടർന്ന് ടോജോ തിരുവല്ല പോലീസിൽ പരാതി നൽകി. പരാതിയിൽ കാര്യമായ പുരോഗതി ഉണ്ടാകാതിരുന്നതിനെ തുടർന്ന് തിരുവല്ല ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചു.തുടർന്ന് കോടതി നിർദ്ദേശപ്രകാരം ചേർത്തലയിലെ വാടകവീട്ടിൽ ഒളിവിൽ കഴിഞ്ഞിരുന്ന ജിജോയെ മൊബൈൽ ടവർ ലൊക്കേറ്റ് ചെയ്തു അന്വേഷണത്തിൽ പിടികൂടുകയായിരുന്നു. തിരുവല്ല കോടതി ഹാജരാക്കിയ പ്രതിയെ ജാമ്യത്തിൽ വിട്ടയച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.