താമരശ്ശേരി: കോഴിക്കോട് വയോധികനായ മെഡിക്കൽ ഷോപ്പ് ഉടമയെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി.
താമരശ്ശേരി കമ്മാളൻകുന്നത്ത് താമസിക്കുന്ന എം രാമചന്ദ്രൻ നായരാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ മുൻ സ്റ്റോർ സൂപ്രണ്ടും ഫാർമസിസ്റ്റുമായിരുന്ന രാമചന്ദ്രന് കോടഞ്ചേരിയിൽ ജനറി ഷോപ്പ് നടത്തി വരികയായിരുന്നു.
ശനിയാഴ്ച മുതൽ കടയിൽ വരാതായതോടെ ജീവനക്കാർ വീട്ടിൽ അന്വേഷിച്ചെത്തിയപ്പോഴാണ് രാമചന്ദ്രനെ മരിച്ച നിലയിൽ കണ്ടത്. വിളിച്ചിട്ടും അനക്കമില്ലാതിരുന്നതോടെ വീട്ടിനുള്ളിൽ കയറി പരിശോധിച്ച സമയത്താണ് മൃതദേഹം കണ്ടെത്തിയത്. രക്തം ഛർദ്ദിച്ച നിലയിലായിരുന്നു.
ഈ സമയം വീട്ടിൽ ആരുമുണ്ടായിരുന്നില്ല. തുടർന്ന് മെഡിക്കൽ ഷോപ്പ് ജീവനക്കാർ വിവരം അറിയിച്ചതിനെ തുടർന്ന് താമരശ്ശേരി പൊലീസ് തുടർന്ന് നടപടികൾ സ്വീകരിച്ചു. വാസന്തിയാണ് രാമചന്ദ്രന് നായരുടെ ഭാര്യ. മകൾ: സിമി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.