കൂറ്റനാട് അതിഥി തൊഴിലാളികൾ തമ്മിൽ ഏറ്റുമുട്ടൽ; മൂന്ന് പേർക്ക് വെട്ടേറ്റു

പാലക്കാട്: കൂറ്റനാട് അതിഥി തൊഴിലാളികൾ തമ്മിലെ ഏറ്റുമുട്ടലിൽ മൂന്നു പേർക്ക്  വെട്ടേറ്റു.

ഉത്തര പ്രദേശ് സ്വദേശികളായ സുധീൻ, വിശാൽ, സുനിൽ എന്നിവർക്കാണ് വെട്ടേറ്റത്. സംഭവത്തിനു ശേഷം പ്രതിയും യു.പി സ്വദേശിയുമായ നീരജ് പൊലീസിൽ കീഴടങ്ങി. നിമാണ തൊഴിലാളികളായ യുപി സ്വദേശികൾ താമസിക്കുന്നത് അങ്ങാടിയോട് ചെല്ലാൻ പോകുന്ന കെട്ടിടത്തിലാണ് മൂന്നു മണിക്ക് ബഹളം കേട്ട് നാട്ടുകാരെത്തിയത്.

കെട്ടിടത്തിൽ നിന്നും തൊഴിലാളികൾ കൂട്ടത്തോടെ അങ്ങാടിയിലേക്ക് ഓടി വന്നു. പിന്നാലെ പ്രതിയും. ഇരുവിഭാഗവും തമ്മിൽ സംഘർഷമായി. ഇതിനിടയിൽ കയ്യിലുണ്ടായിരുന്ന വടിവാളുപയോഗിച്ച് വെട്ടുകയായിരുന്നു എന്നാണ് ദൃക്സാക്ഷികളുടെ മൊഴി. മണിക്കൂറുകളോളം തൊഴിലാളികൾ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഇടപെടാനെത്തിയ നാട്ടുകാ വെളിക്കു നേരെയും പ്രതി വടിവാള് വീശി. 


തുടർന്ന് ചാലിശ്ശേരി പോലീസ് സംഘർഷാവസ്ഥയ്ക്ക് അയവ് വരുത്തി. പ്രതി പോലീസിൽ കീഴടങ്ങുകയും ചെയ്തു. തലക്കും ഷോൾഡറിലുമായാണ് മൂന്ന് പേർക്കും വെട്ടേറ്റത്. ഇവരെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മദ്യപിച്ചുണ്ടായ തർക്കമാണ് ആക്രമണത്തിലേക്ക് എത്തിയതെന്ന് പൊലീസ് പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !