ദേശീയ വനിതാ കമ്മിഷൻ അധ്യക്ഷയായി വിജയ കിഷോർ രഹത്കർ

മഹാരാഷ്ട്ര: മഹാരാഷ്ട്രയിൽ നിന്നുള്ള ബിജെപി നേതാവ് വിജയ കിഷോർ റഹത്കറെ ദേശീയ വനിതാ കമ്മിഷൻ അധ്യക്ഷയായി നിയമിച്ചു.

രേഖ ശർമയുടെ കാലാവധി അവസാനിച്ചതിനെത്തുടർന്നാണ് നിയമനം. വനിതാ കമ്മീഷൻ ഒമ്പതാം അധ്യക്ഷയാണ് വിജയ കിഷോർ രഹത്കർ. അർച്ചന മജുംദാറിനെ കമ്മിഷൻ നിയമിച്ചു. കേന്ദ്ര വനിതാ ശിശുവികസന സമിതിയാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. മൂന്നു വർഷമോ 65 വയസോ ആണ് കമ്മിഷൻ അധ്യക്ഷയുടെ കാലാവധി. 2016- 21ൽ മഹാരാഷ്‌ട്ര സംസ്ഥാന വനിതാ കമ്മിഷൻ അധ്യക്ഷയായിരുന്നു രഹത്കർ.

ആസിഡ് ആക്രമണത്തിൻ്റെ ഇരകൾക്കുവേണ്ടിയുള്ള സക്ഷമ, സ്വയം സഹായ സംഘങ്ങളെ കേന്ദ്ര പദ്ധതികളുമായി ബന്ധിപ്പിക്കാനുള്ള പ്രജ്വല, 24 മണിക്കൂറും പ്രവർത്തിക്കുന്ന വനിതാ ഹെൽപ്പ് ലൈൻ തുടങ്ങിയ പദ്ധതികൾ ഇക്കാലത്താണ് ആരംഭിച്ചത്. പോക്ക്‌സോ, മുത്തലാഖ്, മനുഷ്യക്കടത്ത് വിഷയങ്ങളിൽ നിയമ പരിഷ്‌കരണങ്ങളും നടപ്പാക്കി.

ആരാണ് വിജയ കിഷോർ രാഹത്കർ?

ബിജെപി പ്രവർത്തകയായി തുടങ്ങിയ രഹത്കർ 2007- 2010ൽ ഛത്രപതി സംഭാജി നഗറിലെ മേയറായിരുന്നു. നഗരത്തിൽ ആരോഗ്യ, അടിസ്ഥാന സൗകര്യമൊരുക്കിയ മുന്നേറ്റം ഏറെ ശ്രദ്ധിക്കപ്പെട്ടു. ബിജെപി ദേശീയ സെക്രട്ടറിയും രാജസ്ഥാൻ ഘടകത്തിൻ്റെ ചുമതലയുള്ള സംഘത്തിൻ്റെ ഭാഗവുമാണ്. പൂനെ സർവകലാശാലയിൽനിന്ന് ബിരുദവും ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോ | Kalamkaval l Mammootty | Theatre Response

സിൽക്ക് സ്‌മിത ക്വീൻ ഓഫ് ദി സൗത്ത് .. | Silk Smitha

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !