തിരുവിതാംകൂര്‍ സഹകരണ സംഘത്തിലെ 10 കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് എം.എസ്.കുമാർ അറസ്റ്റിൽ

തിരുവനന്തപുരം; ബിജെപി നിയന്ത്രണത്തിലുള്ള തിരുവിതാംകൂര്‍ സഹകരണ സംഘത്തിലെ 10 കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് എം.എസ്.കുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി. മെഡിക്കല്‍ കോളജ് പൊലീസ് സ്‌റ്റേഷനില്‍ കീഴടങ്ങിയ എം.എസ്.കുമാറിനെയും ഭരണസമിതി അംഗമായിരുന്ന എസ്.ഗണപതി പോറ്റിയെയും അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തില്‍വിട്ടു.

സംഭവത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ പൊലീസ് മെല്ലെപ്പോക്ക് സമീപനമാണ് സ്വീകരിക്കുന്നതെന്നു നിക്ഷേപകര്‍ പരാതിപ്പെട്ടിരുന്നു. സഹകരണ സംഘത്തിലെ തട്ടിപ്പിനെതിരെ മൂന്നു പൊലീസ് സ്റ്റേഷനുകളിലായി 150 ഓളം പരാതികള്‍ ലഭിച്ചിട്ടും തട്ടിപ്പിന്റെ വ്യാപ്തി 10 കോടി കഴിഞ്ഞിട്ടും കേസ് ക്രൈംബ്രാഞ്ചിന് കൈമാറാന്‍ പൊലീസ് തയാറായിട്ടില്ലെന്നാണ് നിക്ഷേപകരുടെ പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിക്കും ഡിജിപിക്കും ചീഫ് സെക്രട്ടറിക്കും പരാതി നല്‍കുകയും ചെയ്തു. 

തിരുവിതാംകൂര്‍ സഹകരണ സംഘത്തിലെ സാമ്പത്തിക ക്രമക്കേടില്‍ ഉത്തരവാദികളായ ഭരണസമിതി അംഗങ്ങളില്‍നിന്നു പണം തിരിച്ചുപിടിക്കുന്ന സഹകരണ നിയമം 68(1) പ്രകാരമുള്ള നടപടിക്ക് സെപ്റ്റംബറില്‍ ഉത്തരവായിരുന്നു.


3 മാസത്തിനുള്ളില്‍ ബാങ്കിന്റെ ഭരണസമിതിയംഗങ്ങള്‍ ഉത്തരവാദികളായ സെക്രട്ടറിയുള്‍പ്പെടെ ജീവനക്കാരുടെ സ്വത്തുവിവരങ്ങള്‍ ശേഖരിക്കുന്ന നടപടിക്രമങ്ങളാണ് അന്വേഷണത്തിന്റെ പരിധിയില്‍ വരുന്നത്. ഈ സ്വത്തുവകകള്‍ ജപ്തിചെയ്തു നഷ്ടമായ പണം തിരിച്ചുപിടിക്കുകയെന്നതാണു നടപടി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !