പിആർ ശ്രീജേഷ് അർപ്പണ മനോഭാവവും കഠിനാദ്ധ്വാനവും ലക്ഷ്യബോധവുമുള്ളയാൾ-മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: അർപ്പണ മനോഭാവവും കഠിനാദ്ധ്വാനവും ലക്ഷ്യബോധവുമാണ് ഒളിമ്പിക്സ് ഹോക്കിയിൽ രണ്ടാം തവണയും വെങ്കല മെഡൽ നേട്ടം കൈവരിക്കാൻ പിആർ ശ്രീജേഷിന് പിൻബലമായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അക്കാര്യത്തിൽ ഏതൊരു കായികതാരത്തിനും മാതൃകയാക്കാവുന്ന കായിക ജീവിതമാണ് ശ്രീജേഷിന്റേത്.

പാരീസ് ഒളിമ്പിക്സിലെ പ്രകടനത്തിലൂടെയും മെഡൽ നേട്ടത്തിലൂടെയും കേരളത്തിന്റെ യശസ് വാനോളം ഉയർത്താനായതായും മുഖ്യമന്ത്രി പറഞ്ഞു.ശ്രീജേഷിന് സംസ്ഥാന സർക്കാർ പാരിതോഷികമായി പ്രഖ്യാപിച്ച രണ്ട് കോടി രൂപയുടെ ചെക്കും ഉപഹാരവും മുഖ്യമന്ത്രി സമ്മാനിച്ചു. ഒളിമ്പിക്സിൽ പങ്കെടുത്ത കേരള താരങ്ങൾക്കും ഇന്ത്യൻ പരിശീലകനും അഞ്ചുലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രി കൈമാറി. ഇന്ത്യൻ ഹോക്കി ടീം പ്രതിസന്ധിയിലായ അവസരങ്ങളിൽ ഗംഭീര പ്രകടനത്തിലൂടെ ടീമിനെ വിജയിപ്പിക്കാനും സഹതാരങ്ങൾക്ക് വലിയ പ്രചോദനമാകാനും ശ്രീജേഷിനു കഴിഞ്ഞു. 

ഈ മികവു കൊണ്ടു തന്നെയാണ് 18 വർഷം ഇന്ത്യൻ ദേശീയ ടീമിലെ പ്രധാന കളിക്കാരനായി നിലനിൽക്കാൻ അദ്ദേഹത്തിനു സാധിച്ചത്. ഇന്ത്യൻ ഹോക്കിയിലെ എക്കാലത്തെയും മികച്ച ഗോൾ കീപ്പറാണ് ശ്രീജേഷ് എന്നത് അദ്ദേഹത്തിന്റെ മഹത്വത്തെ സൂചിപ്പിക്കുന്നു. ദേശീയ ജൂനിയർ ടീമിന്റെ പരിശീലകനായി തുടർന്നും അദ്ദേഹത്തിന്റെ സേവനം രാജ്യത്തിന്റെ ഹോക്കി മേഖലയ്ക്ക് ഉണ്ടാകുമെന്നത് സന്തോഷകരമാണെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.കേരളത്തിലെ ആദ്യ കായിക വിദ്യാലയമായ ജിവി രാജ സ്പോർട്സ് സ്‌കൂളാണ് ശ്രീജേഷ് എന്ന ഹോക്കി പ്രതിഭയെ കണ്ടെത്തിയത് എന്നത് നമുക്ക് ഏറ്റവും അഭിമാനം നൽകുന്ന കാര്യമാണ്. 

ചെറിയ പ്രായത്തിൽ ജിവി രാജ സ്കൂളിൽ എത്തിയ ശ്രീജേഷ് അത്ലറ്റിക്സിലാണ് താൽപ്പര്യം കാണിച്ചത്. എന്നാൽ, അവിടെയുള്ള ഹോക്കി പരിശീലകരാണ് ശ്രീജേഷിന് ഹോക്കിയിൽ കൂടുതൽ തിളങ്ങാൻ കഴിയുമെന്നു കണ്ടെത്തിയതും അതിലേക്കു നയിച്ചതും. അതൊരു നിർണായക വഴിത്തിരിവായി. അതിലൂടെ രാജ്യത്തിനൊരു ഒന്നാംകിട ഹോക്കി താരത്തെയാണ് ലഭിച്ചത്. ജിവി രാജ സ്കൂളിലെ കായികാദ്ധ്യാപകർ നയിച്ച വഴിയിലൂടെ മനസ്സുറപ്പോടെ മുന്നോട്ടുപോകാൻ കഴിഞ്ഞതാണ് ശ്രീജേഷിന്റെ സവിശേഷത.

ആ ലക്ഷ്യബോധവും സമർപ്പണവുമാണ് കായികരംഗത്തേക്കു കടന്നുവരുന്നവർ മാതൃകയാക്കേണ്ടത്. കേരളത്തിലെ ഹോക്കിയുടെ വളർച്ചയ്ക്ക് ആവശ്യമായ പിന്തുണ നൽകാൻ ശ്രീജേഷിനു കഴിയും.കായികരംഗത്തെ ശ്രീജേഷിന്റെ മികവ് കണക്കിലെടുത്താണ് വിദ്യാഭ്യാസ വകുപ്പിലെ ജോയിന്റ് ഡയറക്ടർ തസ്തികയിലേക്ക് അദ്ദേഹത്തെ നിയമിച്ചത്. ആ പദവിയിൽ ഇരുന്നുകൊണ്ട് സ്‌കൂൾതലം മുതൽക്കുള്ള കായികവികസനത്തിന് വലിയ സംഭാവനകൾ നൽകാൻ ശ്രീജേഷിനു കഴിയും. 

ശ്രീജേഷിന്റെ സേവനം ഏറ്റവും മികച്ച വിധത്തിൽ പ്രയോജനപ്പെടുത്താൻ സാധിക്കുന്ന മാർഗങ്ങൾ എന്തെല്ലാമാണെന്ന് സർക്കാർ പരിശോധിച്ചു വരികയാണ്. ശ്രീജേഷിനെ പോലുള്ള താരങ്ങൾ എല്ലാ കായിക ഇനങ്ങളിലും സൃഷ്ടിക്കപ്പെടണം. അവരിലൂടെ ഒളിമ്പിക്സ് മെഡൽ ഉൾപ്പെടെയുള്ള ഉയർന്ന ബഹുമതികൾ കൂടുതലായി സ്വന്തമാക്കാൻ കേരളത്തിന് കഴിയണം. ഒപ്പം ഉന്നത നിലവാരമുള്ള കായിക സംസ്‌കാരം സംസ്ഥാനത്ത് സൃഷ്ടിക്കപ്പെടുകയും വേണം. മുൻകാല കായികതാരങ്ങൾ ഈ ദൗത്യത്തിന്റെ മുൻപന്തിയിൽ നിൽക്കണമെന്നും മുഖ്യമന്ത്രി

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !