അടൂർ : വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യം വികസിപ്പിച്ച് ഉന്നതനിലവാരത്തിലുള്ള വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനാണ് സർക്കാർ പ്രഥമ പരിഗണന നൽകുന്നതെന്ന് സ്പീക്കർ ചിറ്റയം ഗോപകുമാർ.
അടൂർ ഗവ.ഗേൾസ് ഹയർസെക്കൻ ഡറി സ്‌കൂളിൻ്റെ പുതിയ കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺ ലൈനായി ഉദ്ഘാടനം ചെയ്തതിൻ്റെ ഭാഗമായി സ്‌കൂളിൻ്റെ അങ്കണത്തിൽ സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സ്മാർട്ട് ക്ലാസ് മുറികൾ, ആധുനിക നിലവാരത്തിലുള്ള ലാബുകൾ, കളിസ്ഥലം, ഒഡിറ്റോറിയം, തുടങ്ങി സമഗ്രമായ വികസനമാണ് നടത്തുന്നത്.
മൂന്നുകോടി രൂപ ഫണ്ട് ഉപയോഗിച്ചു നിർമ്മിച്ച അടൂർ ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിൻ്റെ പുതിയ ക്ലാസ് മുറികൾ ഹൈ ടെക് ആക്കുന്നതിന് കെട്ടിടത്തിൽ നിന്നും അനുവദിക്കും. സ്‌കൂളിൻ്റെ അപകടാവസ്ഥയിലുള്ള കെട്ടിടങ്ങൾക്ക് പകരം പുതിയവ നിർമ്മിക്കുന്നതിന് ഇടപെടൽ നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് രാജി പി. രാജപ്പൻ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ആർ. അജയകുമാർ, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആർ. തുളസീധരൻ പിള്ള, പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പ്രഡിഡൻ്റ് സുശീല കുഞ്ഞമ്മക്കുറുപ്പ്, സർക്കിൾ സഹകരണ യൂണിയൻ പ്രവർത്തകൻ പി. ബി. ഹർഷകുമാർ, വിദ്യാഭ്യാസ വകുപ്പ് ഉപഡയറക്ടർ ബി. ആർ. അനില, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, വിദ്യാർത്ഥികൾ, അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.