ആലപ്പുഴ: ആലപ്പുഴയിൽ പോലീസ് വാഹനത്തിന് നേരെ കല്ലെറിഞ്ഞ സംഭവത്തിൽ ഒരാൾ പിടിയിൽ.
നിരവധി കേസുകളിൽ പ്രതിയായ തോണ്ടൻകുളങ്ങര സ്വദേശി ശ്യാം ഐക്കനാട് (35) എന്ന തമ്പിയാണ് പിടിയിലായത്. ഇന്നലെ വൈകിട്ടായിരുന്നു ആലപ്പുഴ നോർത്ത് പോലീസിൻ്റെ വാഹനത്തിന് നേരെ ഇരുചക്ര വാഹനത്തിൽ എത്തിയ രണ്ടംഗ സംഘം കല്ലെറിഞ്ഞത്. വാഹനത്തിൻ്റെ മിറർ ചില്ലു ഉടഞ്ഞു. ഡ്രൈവർക്ക് പരിക്കേറ്റു.
പോലീസ് വാഹനം സൈഡ് തരാത്ത കാരണം കല്ലെറിഞ്ഞതാണ് പിടിയിലായ ശ്യാം പോലീസിനോട് പറഞ്ഞത്. ഒപ്പമുണ്ടായിരുന്ന ആൾക്കെതിരെ അന്വേഷണം തുടരുകയാണ്. അതേസമയം ഇന്നലെ കോടതി വളപ്പിൽ മറ്റ് വാഹനങ്ങൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ ഇവർക്ക് പങ്കുണ്ടോ എന്ന് വ്യക്തമല്ല. മൂന്ന് വാഹനങ്ങളുടെ ചില്ലുകളാണ് കല്ലെറിഞ്ഞുടച്ച നിലയിൽ കണ്ടെത്തിയത്. പിടിയിലായ ശ്യാമിനെ പോലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.