എറണാകുളം: കൊച്ചിൻ ഷിപ്പ്യാർഡിൽ ജോലി നേടാൻ ഇതാ അവസരം. അസിസ്റ്റന്റ് എൻജിനീയർ (മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രേണിക്സ്, മെയിന്റനൻസ് ), അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, അസിസ്റ്റന്റ് ഫയർ ഓഫീസർ, അക്കൗണ്ടന്റ് എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 45 വയസാണ്. പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും നിയനം. 40 മാർക്ക് വീതമുള്ള ഒബ്ജക്റ്റീവ്, സബ്ജക്ടീവ് പരീക്ഷകളായിരിക്കും ഉണ്ടാകുക. രണ്ടാം ഘട്ടത്തിൽ 20 മാർക്കിന്റെ പ്രവൃത്തിപരിചയം സംബന്ധിച്ച് പവർപോയിന്റ് പ്രസന്റേഷനും ഉണ്ടാകും. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 55,000 രൂപ ശമ്പളമായി ലഭിക്കും.
അപേക്ഷ ഫീസ്- 700 രൂപയാണ്. അപേക്ഷിക്കാനുള്ള അവസാന തീയതി-ഒക്ടോബർ 30.
കൂടുതൽ വിവരങ്ങൾ: https://cochinshipyard.in/Careers
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.