തിരൂർ: വർഷങ്ങളായി നാട്ടുകാർ ഉപയോഗിച്ചു വന്നിരുന്ന വഴിയടച്ച് റെയില്‍വേ അധികൃതർ. തലക്കാട് പഞ്ചായത്തിലെ വെങ്ങാലൂരിലാണ് സംഭവം.
ഇതോടെ കഴിഞ്ഞ ദിവസം നിര്യാതയായ വെങ്ങാലൂർ സ്വദേശിനി കുറ്റിപിലാക്കല്‍ കുഞ്ഞാത്തുമ്മയുടെ (86) മൃതദേഹം കബറിസ്ഥാനിലേക്ക് നാട്ടുകാർ കൊണ്ടുപോയത് റെയില്‍വേ ട്രാക്കിലൂടെ നടന്ന്.കാലങ്ങളായി റെയില്‍വേ അടിപ്പാത വഴിയാണ് തലക്കാട് പഞ്ചായത്തിലെ ഒൻപത് വാർഡുകള്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളിലെ ജനങ്ങള്‍ സഞ്ചരിച്ചിരുന്നത്. തലക്കാട് പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, ഇംഗ്ലീഷ് മീഡിയം ഹൈസ്ക്കൂള്‍, റേഷൻ കട, ബി.പി അങ്ങാടി ജി.എച്ച്.എസ്.എസ്, ബാങ്കുകള്‍, സമീപ പ്രദേശങ്ങള്‍
എന്നിങ്ങനെയുള്ള ദൈന്യന്തര കാര്യങ്ങള്‍ക്ക് എത്തിച്ചേരാൻ 15 മീറ്റർ വീതിയും 30 മീറ്റർ നീളവുമുള്ള ഈ അടിപ്പാതയാണ് ഉപയോഗിച്ചിരുന്നത്. ഈ റെയില്‍വേ അടിപ്പാതയാണ് ഏതാനും ദിവസം മുൻപ് റെയില്‍വേ അധികൃതർ യാതൊരു മുന്നറിയിപ്പുമില്ലാതെ അടച്ചുപൂട്ടിയത്.
അടിപ്പാത റെയില്‍വേ അടച്ചതോടെ വെങ്ങാലൂർ പ്രദേശത്ത് ഉള്ളവർ മൂന്ന് കിലോമീറ്ററിലധികം ചുറ്റിയാണ് വിവിധ ഭാഗങ്ങളിലേക്ക് എത്തിപ്പെടുന്നത്. വഴി അടച്ചതോടെ ആ ഭാഗങ്ങളില്‍ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം കൂടിയതായും നാട്ടുകാർ പറഞ്ഞു.
യാത്രാക്ലേശം പരിഹരിക്കുന്നതിനായി ജനകീയ കൂട്ടായ്മ ഉണ്ടാക്കുകയും അവർ പഞ്ചായത്ത് അധികൃതർക്ക് നിവേദനവും സമർപ്പിച്ചിട്ടുണ്ട്.
വെങ്ങാലൂരിലെ റെയില്‍വേ അടിപ്പാത അടച്ചതോടെ ആ പ്രദേശങ്ങളിലെ ജനങ്ങളുടെ യാത്രാ ബുദ്ധിമുട്ടിലായിട്ടുണ്ട്. പ്രശ്നപരിഹാരം ആവശ്യപ്പെട്ട് മന്ത്രി വി.അബ്ദുറഹ്മാന് നിവേദനം നല്‍കിയിട്ടുണ്ട്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.