നായയുടെ കരച്ചില്‍ കേട്ട് വീട്ടുകാര്‍ നോക്കിയപ്പോള്‍ കണ്ടത് പുലിയെ: സംഭവം തൃശൂരില്‍,ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്ത്

തൃശൂർ: മുല്ലശ്ശേരി പറമ്പൻ തളി ക്ഷേത്രത്തിന് കിഴക്ക് കരുമത്തില്‍ ഹരിദാസൻ്റെ വീടിന് പിറകില്‍ പുലിയെ കണ്ടതായി വിവരം. റേഷൻ കട പരിസരത്തുള്ള ഈ വീട്ടില്‍ വാടകക്ക് താമസിക്കുന്ന ഐനിപ്പുള്ളി സനീഷും കുടുംബവുമാണ് പുലിയെ കണ്ടതായി പറയുന്നത്.

തിങ്കളാഴ്ച്ച രാത്രി എട്ടോടെ വീടിന് പിറകില്‍ കുട്ടിയെ കുളിപ്പിക്കുന്നതിനിടയില്‍ നായയുടെ കരച്ചില്‍ കേട്ട് നോക്കിയപ്പോഴാണ് പുലി നായയെ ആക്രമിച്ച്‌ കീഴ്പ്പെടുത്താൻ ശ്രമിക്കുന്നതായി കണ്ടതെന്ന് വീട്ടുകാർ പറഞ്ഞു.

ഗോള്‍ഡൻ നിറത്തില്‍ ശരീരത്തില്‍ വരകളോട് കൂടിയ നീളൻ വാലുമുള്ള പുലിയെ തന്നെയാണ് കണ്ടതെന്നാണ് വീട്ടുകാർ പറയുന്നത്. പുലിയെ കണ്ടതായി പ്രചരിച്ചതോടെ പ്രദേശവാസികള്‍ ആശങ്കയിലും ജാഗ്രതയിലുമാണെന്ന് വാർഡ് അംഗം എൻ.എസ്. സജിത്ത് പറഞ്ഞു.

പുലിയുടെ ഇഷ്ട ഭക്ഷണമായ മുള്ളൻ പന്നിയുടെ പകുതി ഭക്ഷിച്ച ജഡം ചൊവ്വാഴ്ച്ച രാവിലെ കണ്ടെത്തിയത് പരിസരവാസികളെ ആശങ്കയിലാക്കിയിട്ടുണ്ട്. ഫോറസ്റ്റ് ഉദ്യോഗസ്ഥർ ഉടൻ സ്ഥലത്തെത്തും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !