വയനാട്ടില്‍ വീണ്ടും കനത്ത മഴ; മലവെള്ളം ഇരച്ചെത്തി: ഹോസ്റ്റലിന്റെ മതില്‍ തകര്‍ന്നു മണ്ണിടിച്ചില്‍ സാധ്യതാ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം

വയനാട്: നൂല്‍പ്പുഴയില്‍ മലവെള്ളപ്പാച്ചിലില്‍ സ്കൂള്‍ വിദ്യാർത്ഥിനികളുടെ ഹോസ്റ്റലിന്റെ മതില്‍ തകർന്നു. നൂല്‍പ്പുഴ കല്ലൂർ 67 രാജീവ് ഗാന്ധി മോഡല്‍ റസിഡൻഷ്യല്‍ സ്കൂളിലെ മതിലാണ് തകർന്നത്.

ഇന്നലെ വൈകുന്നേരം ഉണ്ടായ ശക്തമായ മഴയെ തുടർന്ന് സമീപത്തെ വനത്തില്‍ നിന്നും മലവെള്ളം ഇരച്ചെത്തിയാണ് മതില്‍ തകർന്നത്. ഹോസ്റ്റല്‍ കെട്ടിടത്തിനകത്തും വെള്ളം കയറിയ നിലയിലാണ്.തേക്കുംപ്പറ്റ നാല് സെൻറ് കോളനിയിലെ വീടുകളിലേക്കും വെള്ളം ഇരച്ചുകയറി. ഇവിടെനിന്ന് ഒരു കുടുംബത്തെ മാറ്റി പാർപ്പിച്ചിട്ടുണ്ട്.

വയനാട്ടിൽ മണ്ണിടിച്ചില്‍ സാധ്യത പ്രദേശങ്ങളില്‍ താമസിക്കുന്നവരും, വെള്ളം കയറാൻ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവരും അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ല ഭരണകൂടം മുന്നറിയിപ്പ് നല്‍കി.

 ശക്തമായ മഴ ലഭിക്കുന്ന സാഹചര്യം ഉണ്ടായാല്‍ അധികൃതരെ ബന്ധപ്പെടാനും നിർദ്ദേശമുണ്ട്. സ്ഥലത്തെ വാർഡ് മെമ്പർമാരുമായോ വില്ലേജ് ഓഫീസർമാരുമായോ ഡി ഇ ഒ സി കണ്‍ട്രോളുമായി ബന്ധപ്പെടാനാണ് അറിയിപ്പ്. 

യെല്ലോ അലർട്ട് ആയിരുന്ന ജില്ലയില്‍ ഉച്ചക്ക് ശേഷമാണ് ഓറഞ്ച് അലർട്ട് പ്രഖാപിച്ചത്. കനത്ത മഴ ഇല്ലെങ്കിലും രാത്രിയും തുടർച്ചയായി പലയിടങ്ങളിലും മഴപെയ്യുന്നുണ്ടായിരുന്നു

സംസ്ഥാനത്ത് മലയോര മേഖലയില്‍ ശക്തമായ മഴ തുടരുന്നു. കണ്ണൂര്‍, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലെ പലയിടത്തും ശക്തമായ മഴയാണ് പെയ്യുന്നത്.

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ പരക്കെ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

യുവാക്കള്‍ക്കായി ഒരുലക്ഷം കോടി രൂപയുടെ പദ്ധതി.. വമ്പൻ പ്രഖ്യാപനങ്ങളുമായി മോദി..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !