പൂക്കോട് (വയനാട്): പൂക്കോട് വെറ്ററിനറി കോളേജ് ഇന്നലെ ശാന്തമായിരുന്നു. ആണ്‍കുട്ടികളുടെ ഹോസ്റ്റലിന് മുന്നില്‍ എത്തിയപ്പോ ള്‍ തിരുവനന്തപുരം നെയ്യാറ്റിൻകര തൊഴുക്കല്‍ എം.ആർ.എസ് ഭവനില്‍ എം.ഷിബു ഒരു നിമിഷം നിന്നു.
കറുത്ത പെയിന്റടിച്ച ചുമരില്‍ വെളള പെയിന്റില്‍ കുറിച്ച വാചകം - 'അലിഞ്ഞ് ചേർന്ന മധുരത്തിന്റെ കഥകളാണ് ഇവിടം....'.ഷിബുവിന്റെ മനസില്‍ കൊടുങ്കാറ്റ് ആഞ്ഞടിക്കും പോലെ.സഹോദരി ഷീബയുടെ മകൻ ജെ.എസ്. സിദ്ധാർത്ഥിനെ ആള്‍ക്കൂട്ട വിചാരണയെ തുടർന്ന് ഫെബ്രുവരി പതിനെട്ടിനാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. അവന്റെ സാധനങ്ങള്‍ കൊണ്ടുപോകാൻ എത്തിയതാണ് ഷിബുവും ബന്ധുക്കളും.
സഹപാഠികളുടെ പീഡനത്തില്‍ സിദ്ധാർത്ഥിന്റെ നിലവിളി മുഴങ്ങിയ ഡോർമിറ്ററിയുടെ വാതില്‍ ഡീൻ ഇൻചാർജ് ഡോ.എസ്. മായയുടെ സാന്നിദ്ധ്യത്തില്‍ സെക്യൂരിറ്റി തുറന്നു. മുറിയില്‍ നൊമ്പര കാഴ്ചകള്‍. സിദ്ധാർത്ഥിന്റെ പുസ്തങ്ങളും മറ്റും ഒരു മൂലയില്‍ അനാഥമായി കിടക്കുന്നു. ഷിബുവും ബന്ധുക്കളും ഓരോന്നായി പെറുക്കിയെടുത്തു.
അതിനിടെ 19ാം നമ്പർ മുറിയില്‍ നിന്ന് സിദ്ധാർത്ഥിന്റെ വസ്ത്രങ്ങള്‍, വയലിൻ എന്നിവയെല്ലാം അധികൃതർ എടുത്ത് കൊടുത്തു. സിദ്ധാർത്ഥിന്റെ രണ്ട് കണ്ണടകള്‍ ഉള്‍പ്പെടെ 22 സാധനങ്ങള്‍ അവിടെ ഇല്ലായിരുന്നു.
ഡീൻ ഇൻ ചാർജ് ഡോ. എസ്. മായ, പ്രൊഫ. ഡോ: ബൃന്ദിയ ലിസ് എബ്രഹാം എന്നിവർ അടുത്തുണ്ടായിരുന്നു. ഡീനിന്റെ ഓഫീസിലാണ് ഷിബുവും മൂന്ന് ബന്ധുക്കളും ആദ്യം എത്തിയത്. തുടർന്ന് ഹോസ്റ്റല്‍ മുറിയിലേക്ക് പോയി. നഷ്ടപ്പെട്ട സാധനങ്ങള്‍ കണ്ടെത്തി തരണമെന്ന് ഡീനിനും വൈത്തിരി പൊലീസിലും പരാതി നല്‍കിയ ശേഷമാണ് സിദ്ധാർത്ഥിന്റെ കുടുംബം നെടുമങ്ങാട്ടേക്ക് തിരിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.