ബറേലി: കഠിനമായ വയറുവേദനയുമായി ചികിത്സ തേടിയെത്തിയ യുവതിയുടെ ആമാശയത്തിനുള്ളില്‍ നിന്ന് രണ്ട് കിലോ മുടി പുറത്തെടുത്തു.
ഇപ്പോള്‍ 21 വയസുള്ള യുവതി തന്റെ അഞ്ചാം വയസ് മുതല്‍ തലമുടി പൊട്ടിച്ചെടുത്ത് തിന്നുമായിരുന്നു എന്ന് പിന്നീട് കണ്ടെത്തി. അവസരം കിട്ടുമ്പോഴൊക്കെ പൊട്ടിച്ചെടുത്ത് വായില്‍ വെച്ചിരുന്ന സ്വന്തം മുടിയാണ് 16 വർഷം കൊണ്ട് രണ്ട് കിലോ ഭാരമുള്ളതായി മാറിയതെന്നും ഡോക്ടർമാർ പറഞ്ഞു.ആമാശയത്തെ ചുറ്റിവരിഞ്ഞ നിലയിലാണ് മുടി ഉണ്ടായിരുന്നതെന്നും അല്‍പം ഭാഗം ചെറുകുടലിലേക്കും എത്തിയിരുന്നുവെന്നും ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ ഡോക്ടർമാർ പറഞ്ഞു. കട്ടിയുള്ള ഒരു ഭക്ഷണവും കഴിക്കാൻ സാധിക്കാത്ത അവസ്ഥിയിലായിരുന്നു ഇവർ.
ദ്രാവക രൂപത്തിലുള്ള ഭക്ഷണം കഴിക്കാൻ തുടങ്ങിയാല്‍ അല്‍പം തന്നെ ഛർദിക്കാൻ തുടങ്ങും. പിന്നീട് കഠിനമായ വയറുവേദന തുടങ്ങി. ഇത്തരമൊരു അവസ്ഥയ്ക്ക് ശസ്ത്രക്രിയ നടത്തുന്നത് അത്ര സാധാരണമല്ല.
സെപ്റ്റംബർ 20നാണ് ഉത്തർപ്രദേശിലെ കാർഗേന സ്വദേശിയായ യുവതിയെ ബന്ധുക്കള്‍ ബറേലി ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്. സിടി സ്കാൻ എടുത്ത് നോക്കിയപ്പോള്‍ ആമാശയത്തില്‍ വൻതോതില്‍ മുടി അടിഞ്ഞുകൂടിയിരിക്കുന്നതായി കണ്ടെത്തി.
യുവതിയോടും കുടുംബാംഗങ്ങളോടും വിശദമായി ചോദിച്ചറിഞ്ഞപ്പോഴാണ് യുവതിക്ക് സ്വന്തം മുടി പൊട്ടിച്ചെടുത്ത് വായില്‍ വെച്ച് കഴിക്കുന്ന ശീലമുണ്ടായിരുന്നെന്ന് മനസിലായത്. അഞ്ചാം വയസ് മുതല്‍ താൻ ഇങ്ങനെ ചെയ്യാറുണ്ടെന്നും യുവതി ഡോക്ടർമാരോട് പറഞ്ഞു.
വിശദമായ പരിശോധനകള്‍ക്ക് ശേഷം ശസ്ത്രക്രിയ നടത്തി ഡോക്ടർമാർ മുടി പുറത്തെടുത്തു. ട്രൈക്കോഫാജിയ എന്നറിയപ്പെടുന്ന മനോരോഗാവസ്ഥയുള്ളവരാണ് ഇത്തരത്തില്‍ മുടി പൊട്ടിച്ചെടുത്ത് ഭക്ഷിക്കുന്നതെന്ന് ഡോക്ടർമാർ പറയുന്നു.
സ്വന്തം മുടി പൊട്ടിച്ച് കളയുന്ന ട്രൈക്കോടില്ലോമാനിയ എന്ന അവസ്ഥയുമുണ്ട്. ഭക്ഷിക്കുന്ന മുടി ആമാശയത്തില്‍ അടിഞ്ഞുകൂടി ഛർദിയും വയറുവേദനയും പോലുള്ള പ്രശ്നങ്ങളുണ്ടാവും. ശസ്ത്രക്രിയക്ക് ശേഷം യുവതിയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു.
ചിലപ്പോഴെങ്കിലും ഗുരുതരമായ അവസ്ഥകള്‍ക്ക് ഇത് കാരണമാവും. അത്തരം സാഹചര്യങ്ങളില്‍ അടിയന്തിര ശസ്ത്രക്രിയകളും ആവശ്യമായി വരും. വയറുവേദന, ശ്വാസതടസം, ഛർദി, വയറിളക്കം, ഭാരം കുറവ്, മലബന്ധം തുടങ്ങിയ ലക്ഷണങ്ങളുമുണ്ടാവും.
ജനിതക ഘടകങ്ങളുള്‍പ്പെടെയുള്ള കാരണങ്ങള്‍ ഇത്തരമൊരു രോഗാവസ്ഥയുടെ കാരണങ്ങളായി പറയാറുണ്ട്. ബിഹേവിയറല്‍ തെറാപ്പിയിലൂടെ മുടി ഭക്ഷിക്കുന്ന ശീലങ്ങള്‍ മാറ്റിയെടുക്കാനും സാധിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.