ഉത്തർപ്രദേശ്: എല്ലാ വർഷവും നിശ്ചിത കാലത്തേക്ക് ഉത്തർപ്രദേശ് ജലസേചന വകുപ്പ് അറ്റകുറ്റപ്പണികള്‍ക്കായി ഗംഗാ കനാല്‍ അടയ്ക്കാറുണ്ട്.
ഈ സമയങ്ങളില്‍ ഈ പ്രദേശത്തെ ജലനിരപ്പ് ഗണ്യമായി കുറയുന്നതും പതിവാണ്. എന്നാല്‍ ഇത്തവണ ജലനിരപ്പ് സാധാരണയിലും താഴ്ന്നു. ഇതിന് പിന്നാലെ നദിയില്‍ റെയില്‍വേ ട്രാക്കുകള്‍ കണ്ടെത്തിയത്, ഉത്തരാഖണ്ഡ് ജലസേചന വകുപ്പിനെ മാത്രമല്ല. ഇന്ത്യന്‍ റെയില്‍വെ ഉദ്യോഗസ്ഥരെ പോലും അത്ഭുതപ്പെടുത്തി.സംഭവം ഹരിദ്വാറിലെ ഹർ കി പൗരിയിലാണ്. പതിറ്റാണ്ടുകള്‍ക്ക് മുമ്ബ് ഗംഗാ കനാല്‍ സ്ഥിതിചെയ്യുന്നിടത്ത് ട്രെയിനുകള്‍ ഓടിയിരുന്നുവെന്നത് ദശകങ്ങളായി അവിടെ ജീവിക്കുന്നവര്‍ക്ക് പോലും അറിവില്ലായിരുന്നു.
ഹരിദ്വാർ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 3 കിലോമീറ്റർ അകലെയുള്ള ഗംഗാ നദിയുടെ അടിത്തട്ടിലാണ് പഴയ റെയില്‍ വേ ട്രാക്കുകള്‍ പ്രത്യക്ഷപ്പെട്ടതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
വെള്ളം വറ്റിയ നദിയില്‍ ട്രാക്കുകള്‍ കണ്ടെത്തിയ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ നിരവധി പേരാണ് ചോദ്യങ്ങളുമായെത്തിയത്. ഈ ട്രാക്കുകള്‍ എപ്പോള്‍ നിർമ്മിച്ചതാണെന്നും എന്ത് ഉദ്ദേശ്യത്തില്‍ നിര്‍മ്മിച്ചതാണെന്നുമാണ് പ്രധാന ചോദ്യങ്ങള്‍.
പിന്നാലെ നിരവധി ഗൂഢാലോചനാ സിദ്ധാന്തങ്ങള്‍ പുറത്ത് വന്നു. എന്നാല്‍, 1850 -കളില്‍ ഗംഗാ കനാലിന്റെ നിര്‍മ്മാണ സമയത്താണ് ഈ ട്രാക്കുകള്‍ നിര്‍മ്മിക്കപ്പെട്ടതെന്നും കനാല്‍ നിര്‍മ്മാണത്തിന് ആവശ്യമായ സാമഗ്രികള്‍ പെട്ടെന്ന് എത്തിച്ചിരുന്ന കൈവണ്ടികള്‍ ഒടിക്കുന്നതിനാണ് ട്രാക്ക് ഉപയോഗിച്ചിരുന്നതെന്നും പ്രദേശത്തെ ദീര്‍ഘകാല താമസക്കാരനായ ആദേശ് ത്യാഗി പറഞ്ഞു.
ഭീംഗോഡ ബാരേജ് മുതല്‍ ഡാം കോത്തി വരെയുള്ള ഡാമും തടയണയും പൂർത്തിയായ ശേഷം ബ്രിട്ടീഷ് ഉദ്യോഗസ്ഥർ ഈ ട്രാക്കുകള്‍ അവയുടെ പരിശോധനയ്ക്കായും ഉപയോഗിച്ചിരുന്നു.
അക്കാലത്തെ ബ്രിട്ടീഷ് ഗവർണറായിരുന്ന ഡല്‍ഹൗസി പ്രഭുവിന്റെ പ്രധാന പദ്ധതിയായിരുന്നു ഗംഗാ കനാല്‍ നിർമ്മാണം. എഞ്ചിനീയർ തോമസ് കൗട്ട്ലിയുടെ മേല്‍നോട്ടത്തിലാണ് ഇത് നിർമ്മിച്ചതെന്നും ചരിത്ര വിദഗ്ധൻ പ്രൊഫസർ സഞ്ജയ് മഹേശ്വരിയും പറയുന്നു





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.