കൈക്കുഞ്ഞ് അടക്കം ഏഴ് മക്കളെ ഉപേക്ഷിച്ച്‌ കാമുകനൊപ്പം ഒളിച്ചോടി യുവതി ; വിശന്ന് വലഞ്ഞ മക്കള്‍ അമ്മയെ തേടി പോലീസ് സ്റ്റേഷനില്‍

ലക്നൗ : മുലപ്പാലിനായി വിശന്നു കരയുന്ന കുഞ്ഞിന് മുന്നില്‍ നിറകണ്ണുകളോടെയാണ് പോലീസുകാർ പോലും നിന്നത് . ഏഴ് കുഞ്ഞുങ്ങളാണ് കഴിഞ്ഞ ദിവസം അമ്മയെ കാണാതെ കരഞ്ഞ് വിളിച്ച്‌ കനൗജ് ഗുർസഹൈഗഞ്ചിലെ പോലീസ് സ്റ്റേഷനിലെത്തിയത് .

കാര്യം തിരക്കിയ പോലീസുകാരോട് അമ്മയെ കാണാനില്ലെന്നാണ് 14 കാരൻ പറഞ്ഞത് .അന്വേഷണത്തില്‍ ഏഴു കുഞ്ഞു മക്കളെയും , ഭർത്താവിനെയും ഉപേക്ഷിച്ച്‌ യുവതി ബന്ധുവായ യുവാവിനൊപ്പം ഒളിച്ചോടിയതാണെന്ന് വ്യക്തമായി. 15 വർഷം മുൻപാണ് യുവതിയെ ഗുർസഹൈഗഞ്ച് നിവാസിയായ യുവാവ് വിവാഹം കഴിച്ച്‌ കൊണ്ടുവന്നത് . 

എന്നാല്‍ ജോലിയ്‌ക്കായിഭർത്താവ് വീട്ടില്‍ നിന്ന് മാറി നിന്നതോടെ യുവതി മറ്റൊരാളുമായി അടുപ്പം സ്ഥാപിക്കുകയായിരുന്നു. കൈക്കുഞ്ഞിനെ അടക്കം ഉപേക്ഷിച്ചാണ് യുവതി ഒളിച്ചോടിയത് . അതുകൊണ്ട് തന്നെ യുവതിയോടുള്ള ദേഷ്യത്തിലാണ് ഗ്രാമവാസികള്‍ ഒന്നടങ്കം .

മടങ്ങി വന്നാല്‍ പോലും നാട്ടുകാർ യുവതിയെ മർദ്ദിച്ചേക്കുമെന്ന ഭയവും പോലീസിനുണ്ട് . അതേസമയം പോലീസ് തിരികെ വീട്ടില്‍ കൊണ്ടു വന്നിട്ടും അമ്മ തങ്ങളെ തേടിവരുമെന്ന് പറഞ്ഞ് കാത്തിരിക്കുകയാണ് കുഞ്ഞു മക്കള്‍.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !