നരബലിയിൽ പൊലിഞ്ഞ കുരുന്ന് ജീവൻ: നാല് വയസുകാരിയെ കൊന്നത്; ഐശ്വര്യത്തിന് വേണ്ടി ആള്‍ദൈവവും ബന്ധുവും പിടിയില്‍,

ബറേലി: ഐശ്വര്യം വരണം നാല് വയസുകാരിയെ ആള്‍ദൈവം പറഞ്ഞത് അനുസരിച്ച്‌ കൊലപ്പെടുത്തി ഉറ്റബന്ധു. ഉത്തർ പ്രദേശിലെ ബറേലിക്ക് സമീപത്തെ ശിഖർപൂർ ചൌധരി ഗ്രാമത്തിലാണ് ക്രൂരമായ കൊലപാതകം നടന്നത്.

നാല് വയസ് പ്രായമുള്ള മകളെ കാണാനില്ലെന്ന മാതാപിതാക്കളുടെ പരാതിയിലാണ് അന്ധവിശ്വാസത്തേ തുടർന്ന് നടത്തിയ ക്രൂരമായ കൊലപാതകം കണ്ടെത്തിയത്.

മിസ്റ്റി എന്ന നാലുവയസുകാരിയെ ശനിയാഴ്ചയാണ് കാണാതായത്. വീടും പരിസരവും അരിച്ച്‌ പെറുക്കിയിട്ടും കുട്ടിയേക്കുറിച്ച്‌ വിവരം ലഭിക്കാത്തതിനാലാണ് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്. ഇസത് നഗർ പൊലീസ് സംഭവം അന്വേഷിക്കുമ്പോഴാണ് കുട്ടിയുടെ അമ്മായി സാവിത്രി എന്ന സ്ത്രീയുടെ പെരുമാറ്റത്തിലെ അസ്വഭാവിത ശ്രദ്ധിക്കുന്നത്. 

വീട്ടിലേക്ക് കുട്ടിയുടെ മാതാപിതാക്കളേപ്പോലും കടത്തി വിടാതെ നിരവധി വാദങ്ങള്‍ നിരത്തിയതോടെ പൊലീസ് സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ഇവരുടെ വീട്ടില്‍ പരിശോധന നടത്തുകയായിരുന്നു. ഇതിലാണ് കുഴല്‍ക്കിണറിന് സമീപത്ത് കുട്ടിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയത്. 

പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ കൊലപാതകത്തിന് പ്രേരകമായത് അന്ധവിശ്വാസമാണെന്ന് പൊലീസ് കണ്ടെത്തിയതായാണ് സീനിയർ സുപ്രണ്ട് അനുരാഗ് ആര്യ ദേശീയ മാധ്യമങ്ങളോട് വിശദമാക്കിയത്. 

സ്വയം പ്രഖ്യാപിത ആള്‍ ദൈവവും ബന്ധുവും ആയ ഗംഗാ റാമിന്റ നിർദ്ദേശം അനുസരിച്ചാണ് സാവിത്രി കൊലപാതകം നടത്തിയത്. ഐശ്വര്യം വരാനുള്ള മന്ത്രവാദ കർമ്മങ്ങളുടെ ഭാഗമായിരുന്നു പിഞ്ചു കുഞ്ഞിന്റെ കൊലപാതകമെന്നാണ് പൊലീസ് കണ്ടെത്തിയിട്ടുള്ളത്.

സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുന്നതായും കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്നും പൊലീസ് വിശദമാക്കുന്നത്. സാവിത്രിയേയും സ്വയം പ്രഖ്യാപിത ആള്‍ദൈവത്തേയും പൊലീസ് അറസ്റ്റ് ചെയ്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !