കൻസാസ്: വിമാനത്തിന്‍റെ പ്രൊപ്പല്ലറില്‍ തട്ടി ഫോട്ടോഗ്രാഫറായ യുവതിക്ക് ദാരുണാന്ത്യം. വിമാനത്തില്‍ കയറുന്നവരുടെയും പുറത്തിറങ്ങുന്നവരുടെയും ഫോട്ടോ എടുക്കുന്നതിനിടയിലാണ് അപകടമുണ്ടായത്.
37കാരിയായ അമാൻഡ ഗല്ലഗെർ ആണ് മരിച്ചത്. അമേരിക്കയിലെ കൻസാസിലാണ് സംഭവം. കൻസാസ് ആസ്ഥാനമായുള്ള സ്കൈ ഡൈവിംഗ് കമ്പിനിയായ എയർ ക്യാപിറ്റല്‍ ഡ്രോപ്പ് സോണിനായി ഫോട്ടോകള്‍ എടുക്കാൻ എത്തിയതായിരുന്നു അമാൻഡ.ഫോട്ടോകള്‍ എടുത്തുകൊണ്ട് പിന്നിലേക്ക് നടക്കുമ്പോൾ, കറങ്ങിക്കൊണ്ടിരുന്ന പ്രൊപ്പല്ലറില്‍ തട്ടിയാണ് യുവതിക്ക് പരിക്കേറ്റത്. ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നുവെന്ന് സ്കൈ ഡൈവിംഗ് കമ്പിനി പ്രസ്താവനയില്‍ പറഞ്ഞു.
വിമാനം ലാൻഡ് ചെയ്ത ശേഷം സ്കൈ ഡൈവിംഗ് നടത്താനുള്ള അടുത്ത ഒരു സംഘം കയറുമ്പോഴാണ് അപകടമുണ്ടായത്. അടിസ്ഥാന സുരക്ഷാ നടപടി ക്രമങ്ങള്‍ ലംഘിച്ചാണ് അമാൻഡ പ്രൊപ്പല്ലറിന് സമീപത്തേക്ക് നീങ്ങിയതെന്ന് സ്കൈ ഡൈവിംഗ് കമ്പിനി അറിയിച്ചു. നാഷണല്‍ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡുമായി ചേർന്ന് സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ഫെഡറല്‍ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ പറഞ്ഞു.
സംസ്കാര ചടങ്ങിനായി കുടുംബത്തെ സാമ്പ ത്തികമായി സഹായിക്കാൻ ഗോ ഫണ്ട് മീ (GoFundMe) ക്യാമ്പയിനിലൂടെ 12 ലക്ഷം രൂപ സമാഹരിച്ചു- "അമാൻഡ സാഹസികതയും സർഗ്ഗാത്മകതയുമുള്ള യുവതിയായിരുന്നു. സ്നേഹനിധിയായ മകളും സഹോദരിയും സുഹൃത്തുമൊക്കെയായിരുന്നു.
ഒക്‌ടോബർ 26ന് സ്‌കൈ ഡൈവിംഗ് ഫോട്ടോകളെടുത്ത്, താൻ ഇഷ്ടപ്പെട്ട കാര്യങ്ങള്‍ ചെയ്തുകൊണ്ടിരിക്കെ, സങ്കടകരമായ ഒരു അപകടത്തില്‍ മരിച്ചു!
കുടുംബം ദുഖത്തിലൂടെ കടന്നുപോകുമ്പോൾ സംസ്കാരച്ചെലവുകള്‍ വഹിക്കാൻ അവരെ സഹായിക്കാം. ദയവായി അവരെ സഹായിക്കുകയും പ്രാർത്ഥനയില്‍ ഉള്‍പ്പെടുത്തുകയും ചെയ്യുക"- എന്നാണ് ക്യാമ്പയിനില്‍ പറയുന്നത്.
അതിവേഗം കറങ്ങുന്ന ഫാൻ രൂപത്തിലുള്ള ഉപകരണമാണ് പ്രൊപ്പല്ലർ. വിമാനങ്ങളിലും കപ്പലുകളിലും മുന്നോട്ട് നീങ്ങാൻ ഉപയോഗിക്കുന്നു. കറങ്ങുമ്പോൾ വായുവിനെയോ വെള്ളത്തെയോ പിന്നിലേക്ക് ചലിപ്പിക്കുകയും ന്യൂട്ടന്‍റെ മൂന്നാം ചലന നിയമ പ്രകാരം വിമാനവും കപ്പലുമെല്ലാം (എല്ലാ പ്രവർത്തനത്തിനും തുല്യവും വിപരീതവുമായ പ്രതിപ്രവർത്തനം) മുന്നോട്ടു നീങ്ങുകയും ചെയ്യുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.