വാഷിങ്ടണ്‍: രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ നിന്ന് ഭൂമിയില്‍ തിരിച്ചെത്തിയ നാല് സഞ്ചാരികളില്‍ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അമേരിക്കക്കാരായ മാത്യു ഡൊമിനിക്, മൈക്കിള്‍ ബാരറ്റ്, ജാനറ്റ് എപ്സ്, റഷ്യൻ സ്വദേശി അലക്സാണ്ടർ ഗ്രിബൻകിൻ എന്നിവരാണ് ഏഴുമാസത്തെ ബഹിരാകാശ വാസത്തിന് ശേഷം കഴിഞ്ഞ ദിവസം തിരിച്ചെത്തിയത്.പരിശോധനക്കായി നാലുപേരെയും ആശുപത്രിയില്‍ എത്തിച്ചിരുന്നു. ഇതില്‍ മൂന്നുപേരുടെയും ആരോഗ്യസ്ഥിതി തൃപ്തികരമായതിനാല്‍ തിരിച്ചയച്ചു. എന്നാല്‍, ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട ഒരാളെ കൂടുതല്‍ നിരീക്ഷണത്തിനായി ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്.
ഇദ്ദേഹത്തിന്റെ സ്വകാര്യത സംരക്ഷിക്കുന്നതിനായി കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിടില്ലെന്ന് നാസ അറിയിച്ചു. ബഹിരാകാശ ഗവേഷണ സ്ഥാപനമായ നാസയുടെ സ്പേസ് എക്സ് പേടകത്തില്‍ ഫ്ലോറിഡ തീരത്തിനുസമീപമാണ് നാലുപേരും നിലംതൊട്ടത്.
ഇന്ത്യൻ വംശജയായ സുനിത വില്യംസ് ഉള്‍പ്പെടെ നാലുപേർ മാത്രമാണ് ഇനി ബഹിരാകാശ നിലയത്തില്‍ അവശേഷിക്കുന്നത്. ഇവർ അടുത്ത വർഷം ഫെബ്രുവരിയോടെ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷ.
ഇപ്പോള്‍ എത്തിയ നാലംഗ സംഘം രണ്ട് മാസം മുമ്പ് മടക്കയാത്രക്ക് ഒരുങ്ങിയതാണ്. എന്നാല്‍, ബോയിങ് സ്റ്റാർലൈനറിന് തകരാർ സംഭവിച്ചതിനെ തുടർന്ന് യാത്ര തടസ്സപ്പെടുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.