അമേരിക്ക: ഡോക്ടർമാർ ഹൃദയം നീക്കം ചെയ്യാനൊരുങ്ങവേ ഓപ്പറേഷൻ ടേബിളില്‍ നിന്ന് ചാടിയെണീറ്റ് അവയവ ദാതാവ്. മസ്‌തിഷിക മരണം സംഭവിച്ച യുവാവാണ് ജീവിതത്തിലേക്ക് തിരികെ വന്നത്.
യുഎസിലെ ഒരു ആശുപത്രിയിലാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം. 2021 ഒക്ടോബറിലാണ് അമിതമായി മയക്കുമരുന്ന് ഉപയോഗിച്ചതിനെ തുടർന്ന് ഹൃദയാഘാതം ഉണ്ടായ തോമസ് ഹൂവർ എന്ന യുവാവിനെ ആശുപത്രിയില്‍ എത്തിക്കുന്നത്. തുടർന്ന് ഡോക്ടർമാർ നടത്തിയ പരിശോധനയില്‍ ഇയാള്‍ക്ക് മസ്തിഷ്ക മരണം സംഭവിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു.ഇയാളുടെ അവയവങ്ങള്‍ മറ്റുള്ളവർക്കായി മാറ്റിവയ്‌ക്കാൻ കഴിയുന്നവയാണോ എന്ന് ഡോക്ടർമാർ പരിശോധനകള്‍ നടത്തിയിരുന്നു. ഹൃദയം മാറ്റിവയ്‌ക്കാനായി തോമസിനെ ഓപ്പറേഷൻ തീയറ്ററിലേക്ക് കയറ്റി. എന്നാല്‍ പരിശോധനയ്‌ക്കിടയില്‍ ഇയാളുടെ കണ്ണില്‍ നിന്നും കണ്ണുനീർ ഒഴുകുന്നത് കണ്ട അവർ ഞെട്ടിപ്പോയി.
പരിഭ്രാന്തരായ ഡോക്ടർമാർ ശസ്ത്രക്രിയയില്‍ നിന്നും പിന്മാറി. എന്നാല്‍ ശാസ്ത്രക്രിയയുമായി മുന്നോട്ട് പോകാനായിരുന്നു ആശുപത്രി അധികൃതരുടെ നിർദേശം. തുടർന്ന് മറ്റ് രണ്ട് ഡോക്ടർമാർ കൂടെയെത്തി ശസ്ത്രക്രിയ ആരംഭിച്ചു.
മസ്തിഷ്ക മരണം സംഭവിച്ചതിനാല്‍ തോമസിന് ചെറിയ അളവില്‍ മാത്രമേ അനസ്തേഷ്യ നല്കിയിരുന്നുള്ളു. ശസ്ത്രക്രിയ ആരംഭിക്കുന്നതിനിടെ രോഗി വീണ്ടും കണ്ണ് തുറന്നു. ടേബിളില്‍ കിടന്ന തോമസ് വേദനകൊണ്ട് ഞെരിയുകയും പുളയുകയും ചെയ്തു. ഇത്തവണ ഡോക്ടർമാർ ശരിക്കും ഞെട്ടി. ഒട്ടും വൈകാതെ അവർ ശസ്ത്രക്രിയ അവസാനിപ്പിച്ച് രോഗിക്ക് വേണ്ട പരിചരണം നല്‍കി.
ദിവസങ്ങള്‍ക്കുള്ളില്‍ തോമസ് ജീവിതത്തിലേക്ക് തിരികെ വന്നു. ഇപ്പോള്‍ സഹോദരിക്കൊപ്പമാണ് യുവാവ് താമസിക്കുന്നത്. ഓർമ്മ, നടത്തം, സംസാരം എന്നിവയിലെ ചില പ്രശ്നങ്ങള്‍ ഒഴിച്ച് നിർത്തിയാല്‍ തോമസ് പൂർണമായും സുഖം പ്രാപിച്ചുവെന്ന് സഹോദരി പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.